ബെംഗളൂരു: നമ്മ മെട്രോ ട്രെയിനില്‍ ഒരാള്‍ ഭിക്ഷ യാചിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിശദീകരണവുമായി ബെംഗളൂരു മെട്രോ റെയില്‍ കോര്പറേഷന് ലിമിറ്റഡ്.ഒരാള്‍ മെട്രോയ്ക്കുള്ളില്‍ ചുറ്റി സഞ്ചരിച്ച് യാത്രക്കാരോട് ഭിക്ഷ യാചിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കറുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്.ഒരു എക്സ് (മുമ്ബ് ട്വിറ്റര്‍) ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. ബെംഗളൂരു നമ്മ മെട്രോയില്‍ ഭിക്ഷാടനത്തിന് നിരോധനം ഉണ്ടെന്നിരിക്കെയാണ് ഇങ്ങനെയുണ്ടായത്. വിഷയത്തില്‍ ബിഎംആര്‍സിഎല്ലിന്റെ പ്രതികരണം ഇങ്ങനെ.’വീഡിയോയില്‍ ഉള്ളയാള്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് മജസ്റ്റിക്കില്‍ നിന്ന് ടിക്കറ്റ് എടുത്ത് ട്രെയിനില്‍ കയറുകയായിരുന്നു. അയാള്‍ ദാസറഹള്ളിയില്‍ ഇറങ്ങുകയും ചെയ്തു. ട്രെയിനില്‍ പ്രവേശിച്ച ശേഷം അയാള്‍ ഭിക്ഷ യാചിക്കുകയായിരുന്നു. എന്നാല്‍ ഹോം ഗാര്‍ഡിന്റെ പതിവ് പട്രോളിങ്ങില്‍ ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല’- ബിഎംആര്‍സിഎല്‍ എക്സില്‍ കുറിച്ചു.കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവമുണ്ടായിരുന്നു. ഒരു ഭിന്നശേഷിക്കാരന് ബെംഗളൂരു മെട്രോ ട്രെയിനില്‍ ഭിക്ഷ യാചിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. വെള്ള നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും തൊപ്പിയും ധരിച്ച ഒരാള്‍ കോച്ചില്‍ യാത്രക്കാര്‍ക്ക് നേരെ കൈ നീട്ടി നടക്കുന്നതായിരുന്നു വീഡിയോയില്‍.ഇയാള്‍ ചല്ലഘട്ട സ്റ്റേഷനില്‍ നിന്ന് പര്‍പ്പിള്‍ ലൈനിലുള്ള മെട്രോ ട്രെയിനില്‍ കയറിയതാണെന്ന് പിന്നീട് കണ്ടെത്തി. ടിക്കറ്റെടുത്ത് ട്രെയിനില്‍ പ്രവേശിച്ച ഇയാള്‍ കെംഗേരി സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു.