Home പ്രധാന വാർത്തകൾ അനുമോള്‍ക്ക് ഒരു ദിവസം 65000 രൂപ പ്രതിഫലം; അവള്‍ എന്ത് ചെയ്താലും പുറത്താക്കില്ല: നെവിൻ

അനുമോള്‍ക്ക് ഒരു ദിവസം 65000 രൂപ പ്രതിഫലം; അവള്‍ എന്ത് ചെയ്താലും പുറത്താക്കില്ല: നെവിൻ

by admin

Bigg BossMalayalam Season 7: ബിഗ് ബോസ് 70ാം ദിവസത്തിലേക്ക് എത്തുമ്ബോള്‍ എവിക്ഷൻ നോമിനേഷന്റെ പേരില്‍ അനുമോളെ തുടരെ പ്രകോപിപ്പിക്കുകയാണ് നെവിൻ.വിട്ടുകൊടുക്കാതെ അനുമോളും പ്രതികരിക്കുന്നുണ്ട്. അനുമോള്‍ക്ക് പ്രതിദിനം ബിഗ് ബോസില്‍ നിന്നുള്ള പേയ്മെന്റ് എത്രയെന്ന് തന്നോട് വെളിപ്പെടുത്തിയതായി എല്ലാവരുടേയും മുൻപില്‍ വെച്ച്‌ പറയുകയാണ് നെവിൻ.ജിസേലിനേക്കാളും പേയ്മെന്റ് എനിക്കാണെന്നും ഇവിടെ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും എന്നെ പുറത്താക്കില്ലെന്നും ഇവള്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു എന്നാണ് നെവിൻ പറയുന്നത്. 65000 രൂപയാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതിന് ഒരു ദിവസം തനിക്ക് ലഭിക്കുന്നതെന്നും അനുമോള്‍ പറഞ്ഞതായി നെവിൻ വെളിപ്പെടുത്തുന്നു. മൈക്ക് താഴ്ത്തിയിട്ടാണ് അനുമോള്‍ ഇത് തന്നോട് പറഞ്ഞത് എന്നും നെവിൻ ഉറപ്പിച്ച്‌ പറഞ്ഞു.എന്നാല്‍ ഒരിക്കലും നെവിനോട് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന വാദത്തില്‍ അനുമോള്‍ ഉറച്ച്‌ നില്‍ക്കുന്നു. ആദിലയോടും നൂറയോടും പോലും പറയാത്ത കാര്യം താൻ നെവിനോട് പറയുമോ എന്നാണ് അനുമോള്‍ ചോദിക്കുന്നത്. എന്നാല്‍ ഇവള്‍ വെറുതെ ഇരുന്നാലും അത് കണ്ടന്റായി പുറത്തേക്ക് പോകും എന്ന അതിമോഹമാണ് എന്ന് നെവിൻ പറഞ്ഞു.അനുമോളെ നെവിൻ ആർട്ടിഫിഷ്യല്‍ കുലസ്ത്രീ എന്ന് വിളിച്ച്‌ പ്രകോപിപ്പിച്ചിരുന്നു. ഇനി എന്നെ അങ്ങനെ വിളിക്കരുത് എന്ന് അനുമോള്‍ പറഞ്ഞപ്പോള്‍ വീണ്ടും വീണ്ടും നെവിൻ വിളിച്ചു. ഇതോടെ നിന്റെ അമ്മുമ്മയെ പോയി വിളിക്കാൻ അനുമോള്‍ പറഞ്ഞു.വീട്ടിലുള്ളവരെ മോശമായി പറയരുത് എന്ന് മോഹൻലാല്‍ നിർദേശിച്ചിട്ടുള്ളതാണ് എന്ന് ഈ സമയം മറ്റ് മത്സരാർഥികള്‍ അനുമോളോട് പറഞ്ഞു.എന്നാല്‍ ആര് വന്ന് പറഞ്ഞാലും ഞാൻ ഈ വിളി നിർത്തില്ല എന്ന് അനുമോള്‍ ഉറപ്പിച്ച്‌ പറഞ്ഞു. ലാലേട്ടൻ പറഞ്ഞാലും കേള്‍ക്കില്ല എന്ന് അനുമോള്‍ ഉറപ്പിച്ച്‌ പറയുന്നു. ഇതോടെ വീക്കെൻഡ് എപ്പിസോഡില്‍ മോഹൻലാല്‍ ഇത് ചോദിക്കും എന്നുറപ്പാണ്.

You may also like

error: Content is protected !!
Join Our WhatsApp Group