Home കേരളം യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

by admin

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്സ് അംഗം ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതിന് കാരണം മദ്യലഹരിയില്‍ നിന്നും ശിവകൃഷ്ണന്റെ അശ്രദ്ധ.
കൊല്ലം നെടുവത്തൂരില്‍ ആയിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. കൊട്ടാരക്കര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍ (36), കിണറ്റില്‍ ചാടിയ നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന (33), അവരുടെ സുഹൃത്ത് ശിവകൃഷ്ണന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.15 ഓടെ സംഭവിച്ച ഈ ദുരന്തം, രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞുവീണതാണ് കാരണമായത്.

സുഹൃത്തായ ശിവകൃഷ്ണനുമായി ഇന്നലെ രാത്രിയില്‍ അര്‍ച്ചന വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയത്. അര്‍ച്ചനെയെ രക്ഷിക്കാനായി ശിവകൃഷ്ണന്‍ തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തുമ്ബോള്‍ അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. കൊട്ടാരക്കരയില്‍ നിന്നുള്ള സ്‌കൂബ ഡൈവേഴ്സ് ഉള്‍പ്പെടെയുള്ള ഫയര്‍ഫോഴ്സ് സംഘം സാധ്യതകളെല്ലാം മനസ്സിലാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അര്‍ച്ചനയുമായി സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ സോണി അര്‍ച്ചനയെ രക്ഷിക്കാനായി കിണറ്റിലേക്കിറങ്ങി. ഈ സമയത്ത് കിണറിന്റെ കൈവരി ഇടിയുകയും കിണറിനോട് ചേര്‍ന്ന് നിന്ന ശിവകൃഷ്ണനും കൂടി ഉള്ളിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോണിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പിന്നീട് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. കിണറിന്റെ കൈവരി ഇടിഞ്ഞ് പാറക്കഷ്ണങ്ങള്‍ തലയില്‍ പതിച്ചതാണ് മരണകാരണം.ശിവകൃഷ്ണന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരമായത്. കിണറിന്റെ സമീപത്തേക്ക് വരരുത് എന്ന് ഫയര്‍ഫോഴ്സ് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. പഴയ കിണറായിരുന്നു എന്നതും കൈവരി ദുര്‍ബലമാണ് എന്നും തിരിച്ചറിഞ്ഞിരുന്നു. ഇത് അയാള്‍ അനുസരിച്ചില്ല. മദ്യലഹരിയിലായിരുന്ന ശിവകൃഷ്ണന്‍ മുന്നറിയിപ്പ് അവഗണിച്ച്‌ കിണറിന്റെ സമീപത്തേക്ക് എത്തുകയായിരുന്നു. ഇയാള്‍ നിന്ന സ്ഥലത്തുനിന്നാണ് കൈവരി ഇടിഞ്ഞ് താഴേക്ക് വീണത്. മൂന്നു കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. ‘അര്‍ച്ചനയെ രക്ഷിക്കുമ്ബോള്‍ ടോര്‍ച്ച്‌ വെളിച്ചവുമായി ശിവകൃഷ്ണന്‍ കൈവരിയില്‍ ചാരി നില്‍ക്കുകയായിരുന്നു. പെട്ടന്ന് കൈവരി ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു, ഫയര്‍ഫോഴ്‌സ് അംഗത്തെ പുറത്തെടുത്തപ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

80 അടി ആഴമുള്ള ഈ കിണറിന്റെ അരികില്‍ നിന്ന് അര്‍ച്ചന കിണറ്റിലേക്ക് ചാട്ടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികള്‍ അമ്മയുടെ അവസ്ഥ അറിയിച്ച്‌ ഫയര്‍ഫോഴ്‌സിനെ വിളിച്ചു. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലേക്ക് ഫോണ്‍ വന്നപ്പോള്‍, സോണി എസ്. കുമാറിനു പുറമേ മറ്റു യൂണിറ്റ് അംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി. അര്‍ച്ചനയുടെ മൂത്ത രണ്ട് കുട്ടികള്‍ വഴിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് അമ്മ കിണറ്റില്‍ കിടക്കുന്നുവെന്ന് പറഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സോണി റോപ്പ്, ലൈഫ് ലൈന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കിണറിന്റെ 80 അടി താഴ്ചയിലേക്ക് ഇറങ്ങി. യുവതിയെ മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ, കിണറിന്റെ പഴയ കൈവരി പെട്ടെന്ന് ഇടിഞ്ഞുവീണു. ഈ അപകടത്തില്‍ സോണി കുമാറും അര്‍ച്ചനയും കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും ബാലന്‍സ് നഷ്ടപ്പെട്ട് കിണറ്റിലേക്ക് വീണു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നാട്ടുകാര്‍ പറയുന്ന വിവരമനുസരിച്ച്‌, അര്‍ച്ചനയും ശിവകൃഷ്ണനും കുറച്ച്‌ ദിവസങ്ങളായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് യുവതി കിണറ്റിലേക്ക് ചാടാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളെല്ലാം ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ ധീരമായ രക്ഷാപ്രവര്‍ത്തനം പോലും ഈ ദുരന്തത്തെ തടയാന്‍ കഴിഞ്ഞില്ല. സോണി കുമാറിന്റെ മരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വലിയ ആഘാതമാണ്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group