Home Featured നെഞ്ചിനകത്ത് ലാലേട്ടൻ. കേരളത്തിന് പുറത്തും ലാലേട്ടൻ വൈബ്.. രാവണപ്രഭു ആഘോഷമാക്കി ബെംഗളൂരു

നെഞ്ചിനകത്ത് ലാലേട്ടൻ. കേരളത്തിന് പുറത്തും ലാലേട്ടൻ വൈബ്.. രാവണപ്രഭു ആഘോഷമാക്കി ബെംഗളൂരു

by admin

മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാല്‍ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. കഴിഞ്ഞ ദിവസം സിനിമ ആരാധകർക്ക് ആഘോഷിക്കാനായി വീണ്ടും തിയേറ്ററില്‍ എത്തിയിരുന്നു.ആരാധകരുടെ ഭാഗത്ത് നിന്നും സിനിമയ്ക്ക് നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. രാവണപ്രഭുവിനെ ആഘോഷിക്കുന്ന ആരാധകരുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോഴിതാ രാവണപ്രഭുവിനെ കേരളത്തിന് പുറത്തും കൊണ്ടാക്കുകയാണ് ആരാധകർ.ബെംഗളൂരു ലക്ഷ്മി തിയേറ്ററിന് മുന്നില്‍ വലിയ തിരക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍.

നെഞ്ചിനകത്ത് ലാലേട്ടൻ എന്ന് ഉറക്കെ പാടികൊണ്ടാണ് തിയേറ്ററിലേക്ക് പ്രവേശിക്കുന്നവരും ഷോ കഴിഞ്ഞ് ഇറങ്ങുന്നവരും ആഘോഷമാക്കിയത്. തിയേറ്റർ പരിസരത്തും റോഡിലും വമ്ബൻ തിരക്ക് അനുഭവപ്പെട്ടതായുമുള്ള റിപ്പോർട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തിയ ശേഷമാണ് തിരക്ക് നിയന്ത്രിച്ചതെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.അതേസമയം, ആദ്യ ദിവസം തിയേറ്ററില്‍ നിന്ന് 70 ലക്ഷമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകള്‍. വരും ദിവസങ്ങളില്‍ സിനിമയുടെ കളക്ഷൻ ഉയരാനാണ് സാധ്യത. ഗംഭീര ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

രഞ്ജിത്ത് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കല്‍ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറില്‍ ആൻ്റണി പെരുമ്ബാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസില്‍ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്ബനിയാണ്.അതേസമയം, നേരത്തെ റീ റിലീസിന് എത്തിയ മോഹൻലാല്‍ ചിത്രമായ ഛോട്ടാ മുംബൈ വമ്ബൻ കളക്ഷൻ ആയിരുന്നു രണ്ടാം വരവിലും നേടിയത്. 18 വർഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം വമ്ബൻ ഓളമാണ് തിയേറ്ററുകളില്‍ സൃഷ്ടിച്ചത്. മോഹൻലാല്‍-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്ബലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group