Home Uncategorized കർണാടകത്തിലെ അധികാരമാറ്റം ; മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് ശിവകുമാർ

കർണാടകത്തിലെ അധികാരമാറ്റം ; മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് ശിവകുമാർ

by admin

ബെംഗളൂരു : കർണാടകത്തിൽ അധികാരക്കൈമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ, മുഖ്യമന്ത്രിയാകാൻ തിടുക്കമില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ പ്രതികരണം.മുഖ്യമന്ത്രിയാകുന്നതിനുള്ള സമയമായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ, ചില മാധ്യമങ്ങൾ അങ്ങനെ റിപ്പോർട്ട് ചെയ്തെന്നും ചൂണ്ടിക്കാട്ടിയ ശിവകുമാർ, തെറ്റായ വാർത്ത നൽകിയാൽ മാനനഷ്ടക്കേസിന് നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അടുത്ത മാസം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ പറഞ്ഞതോടെയാണ് ചർച്ച സജീവമായത്. മുൻധാരണപ്രകാരം ആദ്യ രണ്ടരവർഷത്തിനുശേഷം ശിവകുമാറിനുവേണ്ടി സിദ്ധരാമയ്യ സ്ഥാനം ഒഴിയുമെന്ന് സൂചിപ്പിച്ചായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ, താൻ അഞ്ചുവർഷവും സ്ഥാനത്ത് തുടരുമെന്ന് സിദ്ധരാമയ്യ ആവർത്തിക്കുകയായിരുന്നു.ആഭ്യന്തരമന്ത്രി ജി. പരമേശ്വര അടക്കമുള്ള ചില മുതിർന്ന നേതാക്കൾ സിദ്ധരാമയ്യയെ പിന്തുണയ്ക്കുകയും ചെയ്‌തു.

ഈ പശ്ചാത്തലത്തിലാണ് ശിവകുമാർ പ്രതികരിച്ചത്. മാധ്യമങ്ങൾ രാഷ്ട്രീയം കളിക്കുകയാണെന്നും തനിക്ക് ഇപ്പോൾത്തന്നെ മുഖ്യമന്ത്രിയാകണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ശിവകുമാർ വിശദീകരിച്ചു.താൻ മുഖ്യമന്ത്രിയാകണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഇതിനുള്ള സമയമായിട്ടില്ലേയെന്ന് അവർ ചോദിച്ചു. എന്നാൽ, മുഖ്യമന്ത്രിയാകാൻ സമയമായെന്ന് താൻ പറഞ്ഞെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ശിവകുമാർ കുറ്റപ്പെടുത്തി

ഇതിനിടെ മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കാനും രാഷ്ട്രീയം കളിക്കാനും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group