Home Featured ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച്‌ യൂബര്‍, റൈഡിനായി നല്‍കിയ പണം യുവതിക്ക് തിരികെ നല്‍കി

ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച്‌ യൂബര്‍, റൈഡിനായി നല്‍കിയ പണം യുവതിക്ക് തിരികെ നല്‍കി

by admin

ബെംഗളൂരുവില്‍ യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച്‌ യൂബർ. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ യൂബർ യുവതിക്ക് തിരികെ നല്‍കി.യുവതി യൂബർ ആപ്പില്‍ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി. മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും യൂബർ യുവതി വാഗ്ദാനം നല്‍കി. ബെംഗളൂരു പൊലീസും യുവതിയെ വിളിച്ച്‌ സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.

യുവതി ഊബര്‍ ആപ്പില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. മോശമായി പെരുമാറുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബര്‍ യുവതിക്ക് ഉറപ്പു നല്‍കി. ബംഗളൂരു പൊലീസും യുവതിയെ വിളിച്ച്‌ സംസാരിച്ചു. എന്നാല്‍, സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു.ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആമിയാണ് ഊബറിന് പരാതി നല്‍കിയത്. രണ്ടു ദിവസം മുന്‍പാണ് ഊബര്‍ ഓട്ടോ ഡ്രൈവറില്‍ നിന്ന് ആമിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ഊബര്‍ ഡ്രൈവര്‍ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ വിസമ്മതിച്ചുവെന്നും തന്നെ തല്ലാന്‍ ശ്രമിച്ചുവെന്നുമാണ് യുവതി ആരോപിച്ചത്. വിഡിയോയിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം യുവതി പങ്കുവെച്ചത്. വിഡിയോ പെട്ടെന്ന് വൈറലായി, നിരവധി ഉപയോക്താക്കള്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.’ഒരു ഊബര്‍ ഡ്രൈവറില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടാകുന്നത് ആദ്യമായോ രണ്ടാമത്തെ തവണയോ അല്ല. ഊബര്‍ ആപ്പില്‍ നല്‍കിയ സ്ഥലത്ത് തന്നെ ഇറക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. എന്നെ നിശ്ചിത സ്ഥലത്ത് തന്നെ ഇറക്കാന്‍ ഞാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. കുപിതനായ ഡ്രൈവര്‍ പെട്ടെന്ന് യു-ടേണ്‍ എടുത്ത്, ഞങ്ങള്‍ വന്ന സ്ഥലത്തേക്ക് തന്നെ തിരികെ പോകാന്‍ ശ്രമിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി. അയാള്‍ എന്നെ തല്ലാന്‍ ശ്രമിച്ചു. ഊബര്‍ ആപ്പില്‍ കാണിച്ചിരിക്കുന്ന നമ്ബര്‍ പ്ലേറ്റുമായി ഓട്ടോയുടെ നമ്ബര്‍ പ്ലേറ്റ് പൊരുത്തപ്പെടുന്നില്ലെന്നും മനസിലായി’- ആമി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group