Home Featured തടയാൻ അറിയാം, അത് ഞങ്ങൾ ചെയ്തിരിക്കും’; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ മോഹൻലാൽ

തടയാൻ അറിയാം, അത് ഞങ്ങൾ ചെയ്തിരിക്കും’; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ മോഹൻലാൽ

by admin

ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ എവിക്ഷനെ കുറിച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യുന്നതിന് മുൻപ് ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നവർക്ക് എതിരെ ശക്തമായ നടപടി എടുക്കും എന്ന മുന്നറിയിപ്പ് നൽകി മോഹൻലാൽ. വീക്കെൻഡ് എപ്പിസോഡിന് മുൻപായുള്ള പ്രൊമോയിലാണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ ബിഗ് ബോസ് നടപടി എടുക്കും എന്ന് മോഹൻലാൽ വ്യക്തമാക്കുന്നത്.

പ്രൊമോയിൽ മോഹൻലാൽ പറയുന്നത് ഇങ്ങനെ, “ഒരു സസ്പെൻസ് ത്രില്ലർ മൂവി ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കുമ്പോൾ അതിന്റെ ക്ലൈമാക്സ് വിളിച്ച് പറഞ്ഞ് രസം കളയുന്നവർ നമുക്കിടയിലൊക്കെ ഉണ്ടാവും. ഞാൻ പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയിലെ ചില രസംകൊല്ലികളെ കുറിച്ചാണ്. ധാരളം പ്രേക്ഷകർ ഞങ്ങളെ അറിയിക്കാറുണ്ട്, ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി വളരെ ആകാംക്ഷയോടെയാണ് അവർ കാത്തിരിക്കുന്നത്.”

പക്ഷേ ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഊഹാപോഹങ്ങളുടേയും ചോർത്തിയെടുക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിൽ ടെലികാസ്റ്റിന് മുൻപ് തന്നെ വിവരങ്ങൾ പുറത്ത് വിടുന്നു. അത് ഷോ രസിച്ച് കാണാനുള്ള പ്രേക്ഷകരുടെ അവസരം കളയുന്നു എന്ന്.”പ്രേക്ഷകരുടെ പരാതികൾ വളരെ ശരിയാണ്. പക്ഷേ സോഷ്യൽ മീഡിയകൾ വഴി ഈ ഷോയെ ഉപജീവനമാർഗമാക്കിയവർ തന്നെയാണ് അതിനെതിരെ പ്രവർത്തിക്കുന്നതും എന്നതാണ് വാസ്തവം. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് അത് ചെയ്യുന്നവരെ കൃത്യമായി നിയന്ത്രിക്കാനും തടയാനും ഞങ്ങൾക്കറിയാം. അത് ഞങ്ങൾ ചെയ്തിരിക്കും. കാത്തിരിപ്പിന്റെ രസം. അത് നമുക്ക് കളയാതിരിക്കാം,” വീഡിയോയിൽ മോഹൻലാൽ വ്യക്തമാക്കുന്നു.

ഇതിന് മുൻപും ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമികൾക്കെതിരെ മോഹൻലാൽ പ്രതികരിച്ചിരുന്നു. ബിഗ് ബോസിലെ മത്സരാർഥിയായിരുന്നു രേണു സുധിയുടെ വോട്ട് ചോദിച്ച് നേരത്തെ റെക്കോർഡ് ചെയ്ത് വെച്ച വീഡിയോ ഉൾപ്പെടെ കാണിച്ച് ഇത്തരം പരിപാടികൾ നടക്കില്ല എന്നും മോഹൻലാൽ വ്യക്തമാക്കുകയുണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group