ബംഗളൂരുവില് ശക്തമായ കാറ്റില് മരം വീണ് സ്കൂട്ടര് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഹെബ്ബാല് സ്വദേശിയായ കീര്ത്തന(23) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ബംഗളൂരുവിലെ പീനിയ ദസറഹള്ളിയിലായിരുന്നു സംഭവം.സുഹൃത്ത് രാധയ്ക്കൊപ്പം സ്കൂട്ടറിന്റെ പിന്സീറ്റില് സഞ്ചരിക്കുമ്ബോഴായിരുന്നു കീര്ത്തനയുടെ ദേഹത്തേക്ക് മരം വീണത്.
മരം ദേഹത്തേക്ക് വീണ് ഗുരുത പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചതായും പൊലിസ് പറഞ്ഞു.അപകടത്തില് ബൈക്ക് യാത്രികയായ ഭാസ്കറിനും (40) പരിക്കേറ്റിട്ടുണ്ട്. ഇയാള് ആശുപത്രിയില് ചികിത്സയിലാണ്. ഇയാള്ക്കാപ്പം പിന്സീറ്റില് സഞ്ചരിച്ചിരുന്ന മകളും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണതെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. സോളദേവനഹള്ളി പൊലീസ് സ്റ്റേഷനില് സംഭവത്തില് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.