മൈസൂരു : ദസറ ദിനങ്ങളിൽ മൈസൂരുവിലെ ചാമുണ്ഡിക്ഷേത്രം സന്ദർശിച്ചത് ആറു ലക്ഷം പേർ. പ്രതിദിനം ശരാശരി 60,000-ത്തിലധികം ഭക്തർ എത്തിയതായാണ് കണക്ക്.വിജയദശമി ദിനത്തിൽ മാത്രം, 75,000-ത്തിലധികം ഭക്തർ ക്ഷേത്രം സന്ദർശിച്ചു.അന്ന് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് ഏറെ ബുദ്ധിമുട്ട് നേരിട്ടു.ക്ഷേത്രദർശനത്തിനായി മണിക്കൂറുകളോളമായിരുന്നു വരി.ദക്ഷിണകാശി എന്നറിയപ്പെടുന്ന നഞ്ചൻകോടി ശ്രീകണ്ഠേശ്വരസ്വാമി ക്ഷേത്രത്തിലും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.ദസറ കാലയളവിൽ പ്രതിദിനം ശരാശരി 20,000 ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്തി.
ചാമുണ്ഡിക്ഷേത്രം സന്ദർശിച്ചത് ആറുലക്ഷംപേർ……
previous post