ബെംഗളൂരു : കലബുറഗിസെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷമുണ്ടായി. ഒരു തടവുകാരന്റെ കഴുത്തിൽ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കലബുറഗി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മായിൽ മൗലാലി (30) ആണ് പരികേറ്റത്.കഞ്ചാവ് കേസിൽ ശിക്ഷയാനുഭവിക്കുന്ന ബിദർ സ്വദേശിമുഹമ്മദ് ഹുസൈനാണ് ഇയാളെ കുത്തിപരിക്കേല്പിച്ചത്. മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തു കയായിരുന്നു. എന്തിനാണ്തടവുകാർ തമ്മിൽ സം ഘട്ടനമുഡായാതെ ന്നകാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഫർഹാദാബാദ് പോലീസ് കേസെടുത്തു.