Home Featured ബെംഗളൂറുവിലെ ജയിലുകളില്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ

ബെംഗളൂറുവിലെ ജയിലുകളില്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ

by admin

ബെംഗളൂറു: ( 10.07.2021) അക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ബെംഗളൂറുവിലെ ജയിലുകളില്‍ സെന്റട്രല്‍ ക്രൈംബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന. ശനിയാഴ്ച പുലര്‍ച്ചെയാണ് ബെംഗളൂറുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അടക്കം ഗുണ്ടാനേതാക്കള്‍ കഴിഞ്ഞിരുന്ന സെല്ലുകളില്‍ റെയ്ഡ് നടന്നത്. ഡസന്‍ കണക്കിന് സിം കാര്‍ഡുകളും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും കര്‍ണാടക പൊലീസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടിച്ചെടുത്തു.

ജയിലിലുള്ളവരെയും, ജാമ്യത്തിലിറങ്ങിയ വിവിധ കേസിലെ പ്രതികളുമായ നാനൂറ് പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തില്‍ നിരവധി കൊലപാതകങ്ങള്‍ റിപോര്‍ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂറു പൊലീസ് സമ്മര്‍ദത്തിലായിരുന്നു. നഗരത്തില്‍ ഈയിടെയായി നടന്ന ഗുണ്ടാ ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജയിലിനകത്ത് നിന്നും അക്രമികള്‍ക്ക് സഹായമെത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധനയെന്നാണ് വിവരം. വിവിധയിടങ്ങളില്‍ പരിശോധനകള്‍ തുടരുകയാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ നിങ്ങൾ ബാംഗ്ലൂർ നിന്നും നിങ്ങളുടെ നാട്ടിലേക് പോയവരാണോ? ഭീമമായ തുക ഇപ്പോഴും വാടക കൊടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്കു തുച്ഛമായ നിരക്കിൽ GPR Safe Storage ഉപയോഗപ്പെടുത്താവുന്നതാണ് >പാക്കിങ് ആൻഡ് മൂവിങ് സർവീസ് >സ്റ്റോറേജ് ഫെസിലിറ്റി
GPR Safe Storage Contact: +91 80954 70818 www.gharperaho.in

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group