തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കുമായുള്ള ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം 2026 ഫെബ്രുവരിയിൽ നിലവിൽ വരും. ഇതിനായുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കാനുള്ള കരാറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും (കെ.എസ്.എഫ്.ഡി.സി.) കേരള ഡിജിറ്റൽ സർവകലാശാലയും ഒപ്പിട്ടു.
മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്‌ടർ പി.എസ് പ്രിയദർശനൻ, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ ഡോ. എ. മുജീബ് എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
എം. മുകേഷ് എം.എൽ.എ, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരും പങ്കെടുത്തു.