സിനിമാ ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്തിയ കർണാടക സർക്കാരിന്റെ പുതിയ നിയമം ഹൈക്കോടതി സ്റ്റേ ചെയ്തു.സിദ്ധരാമയ്യ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും സിനിമാ ടിക്കറ്റ് വില 200 രൂപയായി പരിമിതപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.ഇതിനെതിരെ മള്‍ട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മറ്റ് സ്ഥാപനങ്ങളും സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജിയില്‍ ജസ്റ്റിസ് രവി വി ഹോസ്മാനിയാണ് ഇടക്കാല ആശ്വാസം പുറപ്പെടുവിച്ചത്.
ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് 6 മാസം മുൻപ് 3 ലക്ഷം രൂപ അയച്ച 11 പേര്‍ക്ക് നോട്ടീസ്; ധര്‍മ്മസ്ഥല കേസില്‍ വ്യാജ അന്വേഷണം ഊര്‍ജിതം
ധർമസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം.ആറ് മാസങ്ങള്‍ക്ക് മുൻപ് 3 ലക്ഷം രൂപ കൈമാറിയ 11 പേർക്ക് എസ്‌ഐടി നോട്ടീസയച്ചു. ആംസ് ആക്‌ട് പ്രകാരമെടുത്ത കേസില്‍ അറസ്റ്റിനുള്ള സാധ്യതകള്‍ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി.ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം.
ബംഗലെഗുഡെ വനത്തില്‍ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലില്‍ 7 തലയോട്ടികള്‍ ലഭിച്ചിരുന്നു. ഇത് എഫ്‌എസ്‌എല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയില്‍ തന്നെയാണ് വ്യാജ വെളിപ്പെടുത്തല്‍ കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ വന്നെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരില്‍ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. യുപിഐ പെയ്മെന്റുകള്‍ വഴി പണം കൈമാറിയ 11 പേർക്ക് എസ് ഐ ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.
ആറുപേരെ ഇതിനോടകം ചോദ്യം ചെയ്തു. എന്തിന് പണം കൈമാറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എസ്‌ഐടി. ഇതിനിടയില്‍ മഹേഷ് തിമരോടിക്കെതിരായ നടപടിയും എസ്‌ഐടി കടുപ്പിക്കുകയാണ്. തിമരോടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ തോക്കിന്റെ, ലൈസൻസ് ഹാജരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ആദ്യ നോട്ടീസ് അവഗണിച്ച സാഹചര്യത്തില്‍, രണ്ടാമതൊരു നോട്ടീസ് കൂടി നല്‍കിയിട്ടുണ്ട്.ആംസ് ആക്‌ട് പ്രകാരം എടുത്ത കേസില്‍ ലൈസൻസ് ഹാജരാക്കിയില്ലെങ്കില്‍ തിമരോടി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരും. ഇത് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് തിമരോടി. ഇതിനിടെ മഹേഷ് തിമരോടിയുടെ മൊബൈല്‍ ഫോണുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന ഗിരീഷിനെ തുടരെ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ് പ്രത്യേക അന്വേഷണ സംഘം