Home Featured ശമ്ബളം 40 ലക്ഷം രൂപ, പക്ഷെ മടുത്തു, എല്ലാ ദിവസവും കരഞ്ഞുകൊണ്ടാണ് ജോലിക്ക് പോകുന്നത്, ജീവിതം റോബോട്ടിനെ പോലെയെന്ന് ബെംഗളുരുവിലെ ടെക്കി,

ശമ്ബളം 40 ലക്ഷം രൂപ, പക്ഷെ മടുത്തു, എല്ലാ ദിവസവും കരഞ്ഞുകൊണ്ടാണ് ജോലിക്ക് പോകുന്നത്, ജീവിതം റോബോട്ടിനെ പോലെയെന്ന് ബെംഗളുരുവിലെ ടെക്കി,

by admin

ഉയര്‍ന്ന ശമ്ബളവും ഗ്ലാമറസും ഉള്ള ഐടി മേഖലയില്‍ പലരും ജോലി സ്വപ്നങ്ങള്‍ കാണുന്നു. എന്നാല്‍, 34-കാരനായ ഒരു പ്രൊഫഷണല്‍ ഈ മേഖലയിലെ കടുത്ത സമ്മര്‍ദ്ദത്തെക്കുറിച്ച്‌ തുറന്നെഴുതിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കിടയാക്കി.വാര്‍ഷിക ശമ്ബളമായി 40 ലക്ഷം രൂപയോളം വാങ്ങുന്ന ഈ യുവാവ്, ഓരോ ദിവസവും ജോലിക്ക് പോകുന്നതിന് മുന്‍പ് കരയുകയാണെന്ന് പറയുന്നു. ബെംഗളൂരുവിലെ ഒരു പ്രമുഖ ഐടി കമ്ബനിയില്‍ ജോലി ചെയ്യുന്ന യുവാവ്, റെഡിറ്റിലൂടെ തന്റെ കഷ്ടപ്പാട് പങ്കുവെച്ച്‌ കരിയര്‍ ബ്രേക്ക് എടുക്കണോ എന്ന് ഉപദേശം തേടി.എല്ലാ ദിവസവും ജോലിക്കുപോകും മുന്‍പ് കരയുന്നു.

ഓരോ ദിവസവും ഉണരുമ്ബോള്‍ തന്നെ ഭയവും ആശങ്കയും. ഒരു വര്‍ഷമായി ഇങ്ങനെയാണെന്ന് റെഡിറ്റ് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. 10 വര്‍ഷത്തിലധികം ഐടി മേഖലയില്‍ അനുഭവമുള്ള ഈ എഞ്ചിനീയര്‍, ഉയര്‍ന്ന ജീവിതച്ചെലവ്, നിരന്തരമായ സമ്മര്‍ദ്ദം എന്നിവ കാരണം പൂര്‍ണ്ണമായി തളര്‍ന്നു. ബെംഗളൂരുവിലെ ഉയര്‍ന്ന ജീവിതച്ചെലവ് കണക്കിലെടുത്ത്, 40 ലക്ഷം രൂപ ശമ്ബളം പോലും സുഖകരമായ ജീവിതത്തിന് മതിയാകുന്നില്ലെന്ന് യുവാവ് വിശദീകരിക്കുന്നു. എല്ലാവര്‍ക്കും ഇത് സ്വപ്ന ജോലിയാണെന്ന് തോന്നാം, പക്ഷേ ഞാന്‍ ഒരു റോബോട്ടിനെ പോലെ ജീവിക്കുന്നു, എന്നാണ് ടെക്കിയുടെ വാക്കുകള്‍.

ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ പോസ്റ്റിനോട് പ്രതികരിച്ചു. പലരും സമാന അനുഭവങ്ങള്‍ പങ്കുവെച്ചു. ഐടി മേഖലയിലെ ജോലിസമ്മര്‍ദ്ദം, ഡിപ്രഷന്‍, ആത്മഹത്യാ ചിന്തകള്‍ എന്നിവ പലര്‍ക്കുമുണ്ട്. ഒരു ബ്രേക്ക് എടുത്ത് യാത്ര പോകാനാണ് ചിലരുടെ ഉപദേശം.ഇന്ത്യയിലെ ഐടി മേഖലയില്‍ ജോലിസമ്മര്‍ദ്ദം വലിയ പ്രശ്‌നമാണ്. ദേശീയ മാനസികാരോഗ്യ സര്‍വേ പ്രകാരം, യുവാക്കളില്‍ 40%ത്തിലധികം പേര്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. ഈ സംഭവം, ഉയര്‍ന്ന ശമ്ബളത്തിന് പിന്നിലെ മറഞ്ഞിരിക്കുന്ന മാനസിക പീഡകളെക്കുറിച്ച്‌ വെളിപ്പെടുത്തുന്നതാണ്. ശമ്ബളത്തേക്കാള്‍ മാനസിക സന്തോഷം നല്‍കുന്ന ജോലി കണ്ടെത്തണമെന്നാണ് ചിലര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group