Home Featured സാമ്പത്തികത്തട്ടിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ; പദ്ധതിയുമായി കർണാടക സർക്കാർ

സാമ്പത്തികത്തട്ടിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം ; പദ്ധതിയുമായി കർണാടക സർക്കാർ

by admin

ബെംഗളൂരു : സാമ്പത്തികത്തട്ടിപ്പുകൾ സംബന്ധിച്ച് വിവരങ്ങൾനൽകുന്നവർക്ക് പാരിതോഷികംനൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. രണ്ടുലക്ഷം രൂപമുതൽ ഏഴുലക്ഷം രൂപവരെയാണ് പാരിതോഷികം. തട്ടിപ്പിന്റെ വ്യാപ്ത്‌തിയും തുകയുടെ വലുപ്പവുമനുസരിച്ചാണിത് നൽകുക. രണ്ടുഘട്ടമായി പരമാവധി ഏഴുലക്ഷം രൂപവരെ ലഭിക്കും.സ്വകാര്യ ധനകാര്യസ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ, ട്രസ്റ്റുകൾ, ചിട്ടി ഫണ്ടുകൾ, സർക്കാരിതര സംഘടനകൾ എന്നിവയിലെല്ലാം നടക്കുന്ന തട്ടിപ്പുകൾസംബന്ധിച്ച് വിവരംനൽകാം.

നിക്ഷേപത്തിൻ്റെപേരിൽ നടത്തുന്ന തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ധനകാര്യവകുപ്പ് പാരിതോഷികപദ്ധതി പ്രഖ്യാപിച്ചത്. വിശ്വാസയോഗ്യമായ വിവരങ്ങൾ നൽകുന്നവർക്ക് ആദ്യഘട്ടത്തിൽ രണ്ടുലക്ഷം രൂപവരെ നൽകും.പ്രാഥമികാന്വേഷണത്തെത്തുടർന്നായിരിക്കും ഇത്. അന്വേഷണം പൂർത്തിയായതിനുശേഷം അടുത്തഘട്ടം പാരിതോഷികവും നൽകും. ഈ ഘട്ടത്തിൽ നൽകുന്ന പരമാവധി തുക അഞ്ചുലക്ഷമായിരിക്കും.

കാണാതായ ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ : അദ്ധ്യാപകൻ അറസ്റ്റില്‍

പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയില്‍ നിന്ന് ഒരു മാസമായി കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ചാക്കില്‍ കെട്ടിപൊതിഞ്ഞ നിലയില്‍ കണ്ടെത്തി.കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനോജ് കുമാർ പാലിനെ ചോദ്യം ചെയ്ത ശേഷം നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. മുഖം വികൃതമാക്കിയ നിലയിലായിരുന്നു.ഓഗസ്റ്റ് 28 ന് രാവിലെ ട്യൂഷനുപോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി. വലിയ തോതില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ രാത്രിയോടുകൂടിയാണ് കാളിദംഗ ഗ്രാമത്തിലെ വെള്ളക്കെട്ടിനടുത്ത് കഷ്ണങ്ങളാക്കിയ നിലയില്‍ ചാക്കില്‍ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകന്റെ ഭാഗത്തുനിന്ന് പലതവണ മോശമായ പെരുമാറ്റം അനുഭവപ്പെട്ടിട്ടുണ്ടെന്ന് കുട്ടി മുമ്ബ് അറിയിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. . തുടർന്നാണ് മനോജിനെ ചോദ്യം ചെയ്തത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

കൊല്ലപ്പെടുന്നതിനു മുമ്ബ് കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ശരീരഭാഗങ്ങള്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപകനെ ചോദ്യം ചെയ്തു വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group