കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമാണ് അപകടം.തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ ദ്യാമനഗൗഡ (25), ശിവമോഗ താലൂക്കിലെ മട്ടിക്കോട്ടെ സ്വദേശി രേഖ (20) എന്നിവരാണ് മരിച്ചത്.
ഷിരലകൊപ്പയില്‍ നിന്ന് വന്ന കാർ അംബരഗോഡ്ലു ക്രോസിന് സമീപം ഇരുവരും സഞ്ചരിച്ച മോട്ടോർ സൈക്കിളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് സമീപത്തുള്ള കുളത്തിലേക്ക് വീണു. കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കനത്ത മഴയെത്തുടർന്ന് വിവാഹം ഡിസംബറിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഭാര്യയെയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി 48കാരന്‍; സംഭവം തമിഴ്നാട്ടില്‍
തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ ഭര്‍ത്താവ് ഭാര്യയേയും ആണ്‍സുഹൃത്തിനെയും തലയറുത്ത് കൊലപ്പെടുത്തി. കൊളാഞ്ചിയെന്ന 48കാരനാണ് 37കാരിയായ ഭാര്യ ലക്ഷ്മിയേയും തങ്കരസാവു എന്ന യുവാവിനെയും കൊലപ്പെടുത്തിയത്.ഭാര്യയെയും തങ്കരസാവുവിനെയും ടെറസില്‍ ഒരുമിച്ച് കണ്ടതില്‍ അക്രമാസക്തനായാണ് പ്രതി കൃത്യം നടത്തിയത്. വീട്ടില്‍ നിന്നും ദൂരയാത്രക്ക് പോകുകയാണെന്നും പറഞ്ഞ് ഇറങ്ങിയ കൊളാഞ്ചി അപ്രതീക്ഷിതമായി ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഒരുമിച്ചു കണ്ടതോടെ അരിവാളു ഉപയോഗിച്ച് ഇരുവരുടെയും തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയതിനു ശേഷം അറുത്തെടുത്ത തലകള്‍ തന്റെ ഇരുചക്രവാഹനത്തില്‍ കെട്ടി തൂക്കി പ്രതി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സ്വയം കീഴടങ്ങുകയും ചെയ്തു.പൊലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തെ തുടര്‍ന്ന് കൊളാഞ്ചിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.