മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം കെ മുനീറിനെ ഹൃദയാഘാതത്തെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്. ആരോഗ്യനില ഗുരുതരമാണെങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ കാണിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പ്രണയവിവാഹം; വാര്‍ഷികദിനത്തിലെ വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരില്‍ വഴക്ക്; യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍
പുതുപ്പരിയാരം പൂച്ചിറയില്‍ യുവതിയെ ഭർത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സി.എൻ.പുരം സ്വദേശിനി മീരയാണ് (32) മരിച്ചത്. ഭർത്താവ് അനൂപിന്റെ പൂച്ചിറയിലെ വീട്ടിലാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. അതേസമയം, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ആത്മഹത്യയാണെന്നാണ് വിവരമെന്ന് ഹേമാംബികനഗർ പോലീസ് പറഞ്ഞു.
യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.രണ്ടാംവിവാഹക്കാരാണ് അനൂപും മീരയും. ഒരുവർഷംമുൻപാണ് ഇരുവരും പ്രണയിച്ച് കല്യാണം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ, വിവാഹവാർഷികം കഴിഞ്ഞിരുന്നു. വിവാഹവാർഷികദിനത്തില്‍ ഭർത്താവ് വാട്സാപ്പില്‍ സ്റ്റാറ്റസ് വെയ്ക്കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
എന്നാല്‍, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. തുടർന്ന്, ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അടുക്കളയ്ക്ക് അടുത്തുള്ള വർക്ക് ഏരിയയിലെ സീലിങ്ങില്‍ ചുരിദാറിന്റെ ഷാളില്‍ തൂങ്ങിയനിലയില്‍ മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സംഭവസമയം അനൂപും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം പോലീസ് തന്നെ മീരയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭക്ഷണ ഡെലിവറിയാണ് അനൂപിന്റെ ജോലി.ഭർത്തൃപീഡനം ആരോപിച്ച് ഇതുവരെയും സ്റ്റേഷനില്‍ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ്എച്ച്ഒ കെ. ഹരീഷ് പറഞ്ഞു. ഇവർതമ്മില് പ്രശ്നങ്ങളുണ്ടായതുമായി ബന്ധപ്പെട്ട് മുൻപും പരാതികള്‍ വന്നിട്ടില്ല. മരിക്കാനുണ്ടായ കാരണത്തില്‍ വ്യക്തതവരുത്തണമെന്ന മീരയുടെ അമ്മയുടെ മൊഴിപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛൻ. അമ്മ: സുശീല.