ബെംഗളൂരു : ഇത്തവണ കാലവർഷക്കെടുതിയിൽ കർണാടകത്തിൽ ഇതുവരെ നഷ്ടമായത് 111 പേരുടെ ജീവൻ. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ ഏഴുവരെയുള്ള കണക്കാണിത്.മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം ആകെ 555 കോടി രൂപ സഹായം നൽകിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.651 വീടുകൾ പൂർണമായും 9087 വീടുകൾ ഭാഗികമായും തകർന്നു. ആയിരത്തിലേറെ കന്നുകാലികളും മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ചത്തു.
സംസ്ഥാനത്ത് ആകെ 5.2 ലക്ഷം ഹെക്ടർ വിളനാശമുണ്ടായി. ഇതിൽ ഏറ്റവുംകൂടുതൽ നാശം സംഭവിച്ചത് കലബുറഗി ജില്ലയിലാണ്.ഇവിടെ 1.05 ലക്ഷം ഹെക്ടറിൽ കൃഷിനശിച്ചു. ഗദഗ് ജില്ലയിൽ 1.01 ലക്ഷം ഹെക്ടറിലും കൃഷിനശിച്ചു.683 കിലോമീറ്റർ ദേശീയപാതയും 1383 കിലോമീറ്റർ പ്രധാന ജില്ലാറോഡുകളിലും നാശമുണ്ടായി.ഗ്രാമീണറോഡുകളിൽ 5558 കിലോമീറ്ററോളം നാശം സംഭവിച്ചു. 1877 സ്കൂളുകൾക്കും 1018 അങ്കണവാടികൾക്കും നാശം സംഭവിച്ചിട്ടുണ്ട്.
ഭാവി തകര്‍ക്കും’; പ്രണയം തുടരട്ടെയെന്ന് കോടതി, 18-കാരനെതിരായ POCSO കേസ് റദ്ദാക്കി
സഹപാഠിയുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി അറിയിച്ചതടക്കം കണക്കിലെടുത്ത് 18-കാരന്റെപേരില്‍ രജിസ്റ്റർചെയ്ത പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി.ഹർജിക്കാരനുമായുള്ള പ്രണയം തുടരാനാണ് ആഗ്രഹം എന്ന് വ്യക്തമാക്കി പെണ്‍കുട്ടിതന്നെ സത്യവാങ്മൂലം ഫയല്‍ചെയ്ത സാഹചര്യത്തില്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകർക്കും. കേസില്ലാതായാല്‍ ഹർജിക്കാരനും പെണ്‍കുട്ടിയും ഒന്നിച്ച് സമാധാനത്തോടെ ജീവിക്കാനുള്ള സാധ്യത ഏറെയാണെന്നും കേസ് റദ്ദാക്കിയ ഉത്തരവില്‍ ജസ്റ്റിസ് ജി. ഗിരീഷ് അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പോക്സോ കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിയായ പതിനെട്ടുകാരൻ ഹൈക്കോടതിയെ സമീപിച്ചത്. സ്കൂള്‍ സഹപാഠിയായ പതിനേഴരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് 2023-ല്‍ രജിസ്റ്റർചെയ്ത കേസില്‍ ചുമത്തിയിരുന്നത്. സഹപാഠികളായ ഹർജിക്കാരനുമായി അടുത്ത ബന്ധമുണ്ടാകുമ്ബോള് പെണ്‍കുട്ടിക്ക് പ്രായം പതിനേഴരവയസ്സായിരുന്നു.ആറുമാസത്തിനുശേഷമായിരുന്നു അത്തരമൊരു ബന്ധമെങ്കിലേ ഉഭയസമ്മതപ്രകാരമെന്ന് കണക്കാക്കാനാകുമായിരുന്നുള്ളൂ. കൗമാരചാപല്യമാണ് ക്രിമിനല്‍ക്കേസായി പരിണമിച്ചതെന്നും കോടതി വിലയിരുത്തി.