Home Featured മൂകാംബിക ക്ഷേത്രത്തില്‍ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച്‌ ഇളയരാജ

മൂകാംബിക ക്ഷേത്രത്തില്‍ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വര്‍ണവാളും സമര്‍പ്പിച്ച്‌ ഇളയരാജ

by admin

മൂകാംബിക ക്ഷേത്രത്തില്‍ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച്‌ സംഗീത സംവിധായകൻ ഇളയരാജ. ഏകദേശം എട്ടുകോടിയോളം രൂപയാണ് ഇവയുടെ മൂല്യമെന്നാണ് വിവരം.മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ജാതിമതഭേദമന്യെ ഭക്തജനങ്ങള്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ സുപ്രധാനക്ഷേത്രമാണ് മൂകാംബിക. 31 വർഷം ജഗദ്‌മാതാവായ മൂകാംബികയുടെ പ്രധാന അർച്ചകരില്‍ ഒരാളായിരുന്നു കെ.എൻ നരസിംഹ അഡിഗ. 17 തലമുറകളുടെ പിന്തുടർച്ചയായി ഇപ്പോള്‍ അദ്ദേഹത്തിന്റെ മകൻ കെ.എൻ സുബ്രഹ്മണ്യ അഡിഗയാണ് അർച്ചകൻ.

നാരങ്ങയ്ക്ക് മുകളിലൂടെ കയറ്റിയിറക്കുന്നതിനിടെ ഷോറൂമിന്റെ പുറത്തേയ്ക്ക് ‘പറന്ന്’ 27 ലക്ഷത്തിന്റെ പുതുപുത്തൻ ഥാര്‍

27 ലക്ഷത്തിന്റെ പുതിയ മഹീന്ദ്ര ഥാർ സ്വന്തമാക്കാൻ ഷോറൂമിലെത്തിയ യുവതി അവസാനം എത്തിപ്പെട്ടത് ആശുപത്രിയില്‍.പണിപ്പറ്റിച്ചത് ഒരു നാരങ്ങയും. ഥാർ റോഡിലേയ്ക്ക് ഇറക്കുന്നതിന് മുൻപായി പൂജ ചെയ്തത് അവസാനം അപകടത്തില്‍ കലാശിക്കുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് രാജ്യതലസ്ഥാനത്തെ മഹീന്ദ്ര ഷോറൂമിലാണ് സംഭവം നടന്നത്. 29കാരിയായ മാനി പവാറിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തന്റെ പുതിയ മഹീന്ദ്ര കാറിന്റെ ഡെലിവറിക്കായി ഡല്‍ഹി നിർമൻ വിഹാറിലുള്ള ഷോറൂമില്‍ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ എത്തിയതായിരുന്നു ഗസിയാബാദ് ഇന്ദിരാപുരം സ്വദേശിനിയായ മാനി പവാർ. ഭർത്താവ് പ്രദീപും ഒപ്പമുണ്ടായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം വാഹനം പുറത്തിറക്കുന്നതിന് മുൻപായി പൂജ ചെയ്യാൻ യുവതി തീരുമാനിച്ചു. സാധാരണയായി എല്ലാവരും ചെയ്യുന്നതുപോലെ നാരങ്ങ തറയില്‍ വച്ചതിനുശേഷം അതിലൂടെ ഥാറിന്റെ ടയർ കയറ്റിയിറക്കാനായിരുന്നു പ്ളാൻ. ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു സംഭവം. യുവതിക്കൊപ്പം ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തില്‍ കയറി.

തുടർന്ന് പതിയെ നാരങ്ങയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മാനി ആക്‌സിലേറ്ററില്‍ കാല്‍ അമർത്തുകയായിരുന്നു. പിന്നാലെ ഒന്നാം നിലയുടെ ഗ്ളാസ് തകർത്ത് വാഹനം താഴെ പതിച്ചു. കാർ പറന്നുവീഴുന്നതിന്റെയും തലകീഴായി കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമാണ്.അപകടത്തിന് തൊട്ടുപിന്നാലെ എയർ ബാഗുകള്‍ തുറന്നതിനാല്‍ വലിയ പരിക്കുകള്‍ ഒഴിവായി. യുവതിയെയും ജീവനക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സകള്‍ക്കുശേഷം വിട്ടയയച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group