തന്റെ സ്വകാര്യത സംരക്ഷിക്കണമെന്ന ഹര്‍ജിയുമായി അഭിഷേക് ബച്ചന് കോടതിയില്‍. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചന് രംഗത്തെത്തിയിരിക്കുന്നത്.ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് നിര്‍മ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.അനുവാദമില്ലാതെ എഐ സംവിധാനം ഉള്‍പ്പെടെ ഉപയോഗിച്ച് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചന് ഹര്‍ജിയില്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹര്‍ജി പരിഗണിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി തന്റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ്യും കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.