ബാംഗളൂർ: ബാംഗളൂർ ഇസ്ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന “കച്ചവടക്കാരോട് സ്നേഹപൂർവ്വം” എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സലഫി മസ്ജിദ്, ശിവാജി നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഈ പരിപാടിയിൽ ഷബീബ് സ്വലാഹി കച്ചവടത്തെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് ഉപകരിക്കുന്ന പരിശീലനങ്ങൾ ഒരുക്കുകയും ചെയ്യും.പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്; സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് +91 8277460361 എന്ന നമ്പറിൽ ബന്ധപ്പെടാം.
പീഡനപരാതി; റാപ്പര്‍ വേടന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.യുവഡോക്ടര്‍ നല്കിയ പരാതിയില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്.കേസെടുത്തതിനെ തുടര്‍ന്ന് വേടന് ഒളിവില്‍ പോയിരുന്നു.
പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങള്‍ക്ക് മുമ്ബില്‍ ജീവിച്ചു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്നും വേടന് പറഞ്ഞു.പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രസ്താവന. മുന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ആദ്യമായാണ് ഒരു പൊതു പരിപാടിയില്‍ വേടന് പങ്കെടുത്തത്.