Home Featured ബൈക്ക് അപകടം ; യുവ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയർ മരിച്ചു

ബൈക്ക് അപകടം ; യുവ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയർ മരിച്ചു

by admin

ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരികെ പോകാനിരിക്കെ ഉണ്ടായ ബൈക്കപകടത്തില്‍ യുവ എന്‍ജിനീയര്‍ മരിച്ചു.തീര്‍ഥക്കര സ്വദേശി എം.ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലില്‍ ആയിരുന്നു അപകടം.ബോവിക്കാനത്തുനിന്ന് ബേത്തൂര്‍പാറയിലേക്ക് ബൈക്കില്‍ വരികയായിരുന്ന ജിതേഷ് മഞ്ചക്കല്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിനരികില്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം.

ബൈക്ക് ഓട്ടോയിലും പിന്നീട് കാത്തിരിപ്പുകേന്ദ്രത്തിന്റെ തൂണിലുമിടിച്ച്‌ വീഴുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.ഓണാവധിക്ക് നാട്ടില്‍വന്ന് ചൊവ്വാഴ്ച വൈകിട്ട് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. അച്ഛന്‍: എ.വിജയന്‍ തീര്‍ഥക്കര. അമ്മ: എം.ശാലിനി. സഹോദരന്‍: എം.ജിഷ്ണു (പ്ലസ്വണ്‍ വിദ്യാര്‍ഥി, ജിഎച്ച്‌എസ്‌എസ്, ബേത്തൂര്‍പാറ). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പില്‍.

You may also like

error: Content is protected !!
Join Our WhatsApp Group