മൈസൂരു : ബന്ദിപുർ കടുവ വന്യജീവി സങ്കേത കേന്ദ്രത്തിൽ സഫാരി ജീപ്പിനു നേരേ കൊമ്പനാനയുടെ പരാക്രമം. ശനിയാഴ്‌ച വൈകീട്ട് ആനമേയുന്ന സ്ഥലത്തുകൂടി ജീപ്പ് കടന്നുപോകുമ്പോഴാണ് അപകടം. ആന ജീപ്പിന് മുന്നിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സഞ്ചാരികൾ ഭീതിയോടെ നിലവിളിക്കാൻ തുടങ്ങി. ഡ്രൈവർ ഉച്ചത്തിൽ ഹോൺ മുഴക്കിയിട്ടും ആന പിന്തിരിഞ്ഞില്ല. ഉടൻ ജീപ്പ് വേഗത്തിൽ പിന്നോട്ടെടുത്തതിനാൽ വൻദുരന്തം ഒഴിവായി. മൈാബൈലിൽ പകർത്തിയ ആനയുടെ പരാക്രമ വീഡിയോ സാമൂഹികമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മരിച്ച’ഭിനയിച്ചു, നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ കണ്ടത് ‘മൃതദേഹം’ എഴുന്നേറ്റ് നടക്കുന്നതായി; ആവര്‍ത്തിച്ചാല്‍ പിടിച്ച് അകത്തിടുമെന്ന് താക്കീത്; വീഡിയോ വൈറല്‍
സമൂഹ മാധ്യമങ്ങളില്‍ വൈറലാവാനായി എന്തും കാട്ടികൂട്ടുന്ന തലമുറയാണ് നമ്മുടെ ഇടയിലുള്ളത്. ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടുള്ള പല കൈവിട്ട കളികളും ഇത്തരക്കാർ കാണിക്കാറുണ്ട്.ലൈക്കും ഷെയറും നേടി ആളുകള്‍ക്കിടയില്‍ കേമനാവുക എന്ന ലക്ഷ്യം നേടാനായി ഏതറ്റം വരെയും പോകുന്നവരുമാണ് ഇക്കൂട്ടർ. ഇത്തരത്തില്‍ പൊതു സേവനങ്ങളുടെയും നാട്ടുകാരുടെയും സമയം നഷ്ടപെടുത്തിക്കൊണ്ട് ഒരു യുവാവ് നടത്തിയ വിചിത്രമായ പ്രവർത്തിയായാണ് ഇപ്പോള്‍ സൈബറിടത്ത് ചർച്ചയാകുന്നത്.മധ്യപ്രദേശിലെ ഗ്വാളിയോറിലെ വീർപൂർ ഡാമില്‍ ആയിരുന്നു സംഭവം.
ഡാമില്‍ ഒരാള്‍ ഇൻസ്റ്റാഗ്രാം റീലിനായി വ്യാജ മുങ്ങിമരണ രംഗം സൃഷ്ടിച്ചത് പോലീസിനെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടിലാക്കി. വെള്ളത്തില്‍ അനങ്ങാതെ പൊങ്ങിക്കിടക്കുന്ന ആളെ കണ്ടപ്പോള്‍ ഭയന്ന നാട്ടുകാർ മുങ്ങിമരിച്ചതാകുമെന്ന് കരുതി വിവരം പോലീസിന് കൈമാറി. പിന്നാലെ മൃതദേഹം പുറത്തെടുക്കാൻ ഒരു സംഘം പോലീസ് പാഞ്ഞെത്തി. എന്നാല്‍ അവർ മൃതദേഹം എടുക്കാൻ ശ്രമിക്കുന്നതിനിടെ ആ മൃതദേഹം എഴുന്നേറ്റ് നടന്നു. സംഭവം കണ്ട പോലീസും നാട്ടുകാരും അക്ഷരത്തില്‍ ഒന്ന് ഞെട്ടി. പിന്നീടാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമായത്.
യുവാവിന്റെ ആഗ്രഹം പോലെ തന്നെ വീഡിയോ സൈബറിടത്ത് വൈറലാവുക തന്നെ ചെയ്തു. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തി. ആളുകള്‍ക്ക് റീല്‍സാണ് പോലീസിന് അറിയില്ലേ എന്നായിരുന്നു ഒരാളുടെ രസകരമായ കമന്റ്. അദ്ദേഹം നല്ലൊരു നീന്തല്‍ക്കാരനാണെന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ഇത്രയും വൃത്തിയില്ല സ്ഥലത്ത് വെച്ച് ഇങ്ങനെയൊരു നാടകം വേണമായിരുന്നോ എന്നാണ് മറ്റൊരു സമൂഹ മാധ്യമ ഉപയോക്താവ് ചോദിക്കുന്നത്. എന്തൊക്കെയാണെങ്കിലും വീഡിയോ വൈറലാവുക തന്നെ ചെയ്തു.