ബിഗ് ബോസ് ഹൗസ് വിട്ട് പോകാൻ അനുവദിക്കണം എന്ന് പലവട്ടം ആവശ്യപ്പെട്ട മത്സരാർത്ഥിയാണ് രേണു സുധി.മുൻപും ബിഗ് ബോസ് വീട്ടില്‍ നിന്നു പോവണം എന്ന് രേണു സുധി ആവശ്യപ്പെട്ടിരുന്നു. വീക്കെൻഡ് എപ്പിസോഡില്‍ പുറത്തേക്ക് പോകണോ എന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ വേണ്ട എന്നാണ് അന്ന് രേണു സുധി പറഞ്ഞത്.എന്നാല്‍, ബിഗ് ബോസ് തനിക്ക് മടുത്തെന്നും തന്നെ വീട്ടില്‍ പോകാൻ അനുവദിക്കണമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കൂടി ബിഗ് ബോസിനോട് രേണു സുധി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം, “ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ. എന്നെ വീട്ടില്‍ വിടുമോ? എനിക്ക് വീട്ടില്‍ പോകണം.
എന്റെ മൈൻഡ് ഓക്കെയല്ല . എനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതില്‍ തുറന്ന് തരുവോ? ബിഗ് ബോസ് പ്ലീസ്. എനിക്ക് വീട്ടില്‍ പോകണം. എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബിഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു,” എന്നൊക്കെയാണ് രേണു സുധി പറഞ്ഞത്.ഒടുവില്‍, രേണുവിന്റെ ആ ആവശ്യം ബിഗ് ബോസ് അംഗീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. രേണു സുധി ബിഗ് ബോസില്‍ നിന്നും വാക്കൗട്ട് നടത്തിയെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സുധി ചേട്ടൻ മരിച്ചപ്പോള്‍ വല്ലാത്ത ഒരു ട്രോമ വന്നിരുന്നു. വല്ലാത്ത ഒരു അവസ്ഥ വന്നിരുന്നു. അന്ന് എല്ലാവരും എനിക്ക് അടുത്തുണ്ടായിരുന്നു. ഞാൻ യാത്ര ചെയ്യുന്നതൊക്കെ എനിക്ക് ഈ ഇത് മാറാനായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ ആ അവസ്ഥ എനിക്ക് വന്നു. ഞാനാകാൻ പറ്റുന്നില്ലായിരുന്നു. അത് എന്റെ ഉള്ളിലെ ഒരിതാണ്. അതുകൊണ്ട് ആദ്യമേ ഞാൻ ഡൗണായിരുന്നു. ആദ്യം വന്നപ്പോഴേ ഞാൻ പ്രശ്നമുണ്ടാക്കി. എന്നെ സ്നേഹിച്ച പ്രേക്ഷകര്‍ക്ക് നന്ദി. പക്ഷേ ലാലേട്ടാ ഞാൻ അല്ലേ അവിടെ നില്‍ക്കേണ്ടത്. മാനസികമായി ഞാൻ ഒക്കെ അല്ല. ഒരു മാസം നില്‍ക്കുമെന്ന് ഞാനോര്‍ത്തില്ല. നിങ്ങളുടെ സ്നേഹത്തിന് ഒത്തിരി നന്ദി. എന്തുവന്നാലും എന്റെ മക്കളെ കാണണം. എനിക്ക് ഒരു വാശിയുണ്ടായിരുന്നു. എന്നെ നെഗറ്റീവ് പറഞ്ഞവരുടെ മുന്നില്‍ ഒരു ദിവസമെങ്കിലും ആ വീട്ടില്‍ കയറണം എന്ന്. എന്തായാലും ഒരു മാസം നിന്നു. ദൈവത്തിന് നന്ദി.