Home Featured ബംഗളൂരു നൈസ് എക്സ്പ്രസ് വേയിൽ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു നൈസ് എക്സ്പ്രസ് വേയിൽ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

by admin

ബംഗളൂരുവിനടുത്ത് നൈസ് എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടില്‍ കെ.കെ. ഷംസുവിന്റെ മകൻ കെ.കെ. ഷാദില്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ സഹയാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. നൈസ് റോഡ് ഇലക്‌ട്രോണ്‍ സിറ്റി റോഡില്‍ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം.

നാട്ടില്‍നിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു അപകടത്തില്‍പെട്ടവർ. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തില്‍ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും. കൂടെ യാത്ര ചെയ്ത രണ്ട് പേർ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയില്‍ ചികിത്സയിലാണ്

You may also like

error: Content is protected !!
Join Our WhatsApp Group