Home Featured കാന്താര ചാപ്റ്റര്‍ 1 കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്

കാന്താര ചാപ്റ്റര്‍ 1 കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്; ചിത്രം 2025 ഒക്ടോബര്‍ 2ന് തിയേറ്ററുകളിലേക്ക്

by admin

2022 ല്‍ റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയില്‍ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു.ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 ന്റെ ചിത്രീകരണവും ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം സിനിമ ഒക്ടോബർ 2 ന് തിയേറ്ററുകളില്‍ എത്തുകയാണ്.സിനിമയുടെ കേരളത്തിലെ വിതരണ അവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്.

ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ കാന്താര, കെ.ജി.എഫ് ചാപ്റ്റർ 2, 777 ചാർലി, സലാർ: പാർട്ട് 1 തുടങ്ങി തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് തന്നെയാണ്. രാജ്യത്തെ മറ്റു ഭാഷയിലെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു പാൻ-ഇന്ത്യൻ ബ്രാൻഡ് ആയി ഇന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാറിയിരിക്കുന്നു.കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.

ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. അതേസമയം, 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി വമ്ബൻ ക്യാൻവാസില്‍ ഗംഭീര ആക്ഷൻ രംഗങ്ങള്‍ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group