ബെംഗളൂരു: രാജ്യത്ത് കാൻസർബാധിതരായ സ്ത്രീകൾ കുടുതലുള്ള മൂന്നുനഗരങ്ങളിൽ ഒന്ന് ബെംഗളൂരുവാണ്. ഗർഭാശയ കാൻസറും വായിലുണ്ടാകുന്ന കാൻസറും കൂടുന്നു. ഐസിഎംആറിൻ്റെ നാഷണൽ കാൻസർ രജിസ്ട്രിപ്രോഗ്രാം ഇൻവസ്റ്റിഗേറ്റർ ഗ്രൂപ്പ് ശേഖരിച്ച വിവരങ്ങളിൽനിന്നാണ് ഈ കണ്ടെത്തൽ.
രാജ്യത്ത് കഴിഞ്ഞവർഷം ആകെ 15.62 പേർക്കാണ് കാൻസർ സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ ഒരുലക്ഷം സ്ത്രീകളിൽ 140 പേർക്ക് കാൻസർ ബാധിച്ചിട്ടുണ്ട്. ഇതേസമയം, പുരുഷന്മാരിലെ കാൻസർനിരക്ക് ഒരുലക്ഷത്തിൽ 125 ആണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; പഞ്ചാബില്‍ 37 മരണം; പ്രളയ മുന്നറിയിപ്പ് തുടരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിരൂക്ഷം. പഞ്ചാബില്‍ മഴക്കെടുതിയില്‍ മരണം 37 ആയി. സത്‌ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.ഗുരുദാസ്പൂർ, കപൂർത്തല, അമൃത്സർ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്. 260 ഓളം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ മേഖലകളില്‍ വൈദ്യുതി കുടിവെള്ളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. രുദ്രപ്രയാഗ്, ധാരാളി തുടങ്ങിയ മേഖലകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ് തുടരുന്നു. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഡല്‍ഹിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 10000ത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പഞ്ചാബിലെ സ്കൂളുകള്‍ക്ക് ഏഴാം തീയതിവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1988-ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.