ലോകമെമ്ബാടുമുള്ള മലയാളികള്‍ ഒരേപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണത്തിന് ഏറ്റവും വിശേഷപ്പെട്ടത് ഓണസദ്യ തന്നെ.എന്നാല്‍ അപൂർവം ചില ഓണ ദിവസങ്ങളില്‍ ചിലർക്ക് അത്യാവശ്യമായി യാത്രകള്‍ ചെയ്യേണ്ടി വരും. അതും ഫ്ലൈറ്റ് യാത്ര. അങ്ങനെയുള്ളവർക്ക് ഓണ സദ്യ നഷ്ടപ്പെട്ടുക തന്നെ ചെയ്യുമല്ലേ? പലരും ചിന്തിച്ചിട്ടുണ്ടാകും വിമാനത്തില്‍ നിന്ന് ഒരു ഓണസദ്യ കിട്ടിയിരുന്നെങ്കില്‍ എന്ന്. ഇപ്പോഴിതാ, അതിനും അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.ഓണാഘോഷത്തിനോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനങ്ങളില്‍ പ്രത്യേക ഓണസദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബർ എട്ട് വരെ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടുന്നവയിലും എത്തുന്നവയിലും ഈ സൗകര്യം ലഭ്യമായിരിക്കും.500 രൂപയാണ് ഒരു സദ്യയ്ക്ക്. ആവശ്യമുള്ളവർ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 18 മണിക്കൂർ മുമ്ബ് ഭക്ഷണം റിസർവ് ചെയ്യേണ്ടതാണ്. മട്ട അരി ചോറിനൊപ്പം പരിപ്പ്, സാമ്ബാർ, അവിയല്‍, കൂട്ടുകറി, എരിശ്ശേരി, തോരൻ, മാങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, കായ വറുത്തത്, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയ കേരളീയ വിഭവങ്ങള്‍ എയർലൈൻസ് ഒരുക്കുന്ന സദ്യയില്‍ ഉള്‍പ്പെടും.