മൈസൂരു : ദസറയുടെ ഭാഗമായി വ്യോമസേനയുടെ എയർഷോ ഒക്ടോബർ രണ്ടിനുനടക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബന്നിമണ്ഡപിലെ ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് ഷോനടക്കുക.ഷോയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി അംഗീകാരംനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നിനായിരിക്കും ഷോ എന്ന് സിദ്ധരാമയ്യ തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ജംബൂസവാരി നടക്കുന്ന വിജയദശമിദിനത്തിൽത്തന്നെ എയർഷോ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.
ഔദ്യോഗികമായി അംഗികാരംനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നിനായിരിക്കും ഷോ എന്ന് സിദ്ധരാമയ്യ തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ജംബൂസവാരി നടക്കുന്ന വിജയദശമിദിനത്തിൽത്തന്നെ എയർഷോ നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.എയർഷോയ്ക്കായുള്ള വ്യോമസേനയുടെ കൂടുതൽ യുദ്ധവിമാനങ്ങളും ജെറ്റുകളും ന്യൂഡൽഹിയിൽനിന്ന് അടുത്തദിവസങ്ങളിൽ മൈസൂരുവിലെത്തിക്കും.
ടോർച്ച്ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ 1500 ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺഷോ ഒക്ടോബർ ഒന്നിനുനടക്കും.സംസ്ഥാനം രൂക്ഷ വരൾച്ചനേരിടുകയും ദസറ ചെലവ് സർക്കാർ വെട്ടിക്കുറയ്ക്കുകയുംചെയ്തതിനാൽ കഴിഞ്ഞവർഷം ദസറ ആഘോഷത്തിൽ എയർഷോ നടന്നിരുന്നില്ല. എന്നാൽ, ഈവർഷം മറിച്ചുള്ള തീരുമാനം ആഘോഷങ്ങളുടെ പൊലിമകൂട്ടുമെന്ന് ദസറ സ്പെഷ്യൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി.ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.
ഹെല്‍മറ്റ് ധരിക്കാത്തതിൻ്റെ പേരില്‍ 1000 രൂപ ‘കൈക്കൂലി’വാങ്ങുന്ന വീഡിയോ പ്രചരിച്ചു; മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
ഹെല്‍മെറ്റ് ധരിക്കാത്തതിന് ഒരു ജാപ്പനീസ് വിനോദസഞ്ചാരിക്ക് 1,000 രൂപ പിഴ ചുമത്തി ഗുരുഗ്രം പൊലീസ്.എന്നാല്‍ പിഴത്തുക അടച്ചതിന് ശേഷം രസീത് കൈമാറാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് പൊലീസുമായുള്ള രംഗങ്ങള്‍ സഞ്ചാരികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.നിരവധി പേർ ഈ വീഡിയോ കാണുകയും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെ കൈക്കൂലി എന്നാണ് ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്.
ഇതിനുപിന്നാലെ വീഡിയോയില്‍ കാണുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.പൊലീസ് ഉദ്യോഗസ്ഥൻ അറിയാതെ വിനോദസഞ്ചാരത്തിനെത്തിയവരില്‍ ഒരാള്‍ ഇരുവരും തമ്മിലുണ്ടായ സംഭാഷണം മുഴുവൻ ചിത്രീകരിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ പലരും വാഹനം ഓടിച്ച് പോകുന്നുണ്ടെങ്കിലും, അവരെ ഒന്നും പൊലീസ് ഉദ്യോഗസ്ഥർ തടയുന്നില്ലെന്നും വിനോദസഞ്ചാരികള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ട്രാഫിക് ജീവനക്കാരുടെ മോശം പെരുമാറ്റം പുറത്തുകൊണ്ടുവന്നു, എന്ന് പറഞ്ഞുകൊണ്ടാണ് ഗുരുഗ്രാം പൊലീസ് എക്സില്‍ കുറിച്ചത്. “അഴിമതിക്കെതിരെ സീറോ ടോളറൻസ്,എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്.എന്തുകൊണ്ടാണ് ഇവരെ പിരിച്ചുവിടാത്തത്, എന്തുകൊണ്ട് വെറുതെ ഒരു സസ്പെൻഷൻ?, അവരെ കുറച്ച് ദിവസത്തേക്ക് പോലും ജയിലില്‍ അടച്ചുകൂടാ?, എന്നു തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്നത്. കൈക്കൂലി വാങ്ങുന്നത് ഒരു കുറ്റകൃത്യമല്ലേ? ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുമ്ബോള്‍, ആ വ്യക്തി അറസ്റ്റ് ചെയ്യപ്പെടില്ലേ? പൊലീസ് ഉദ്യോഗസ്ഥനല്ലാത്ത ഒരു സാധാരണ വ്യക്തി സമാനമായ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?”എന്നതടക്കമുള്ള ചോദ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉയർന്നുവന്നു.