ബെംഗളൂരു : സംസ്ഥാനത്തുടനീളമുള്ള മദ്രസകളിലെ വിദ്യാർഥികളെ കന്നഡപഠിപ്പിക്കാനുള്ള പദ്ധതിയുമായി സർക്കാർ. നവംബർ ഒന്നുമുതൽ മദ്രസകളിൽ കന്നഡ പഠന പരിപാടികൾ ആരംഭിക്കും. ഉറുദു അക്കാദമി, വഖഫ് ബോർഡ്, ന്യൂനപക്ഷക്ഷേമവകുപ്പ് എന്നിവയുമായി സഹകരിച്ച് കന്നഡ വികസന അതോറിറ്റിയാണ് പാഠ്യപദ്ധതി തയ്യറാക്കിയിരിക്കുന്നത്.
തുടക്കത്തിൽ വഖഫ് ബോർഡിനുകീഴിലുള്ള ഏകദേശം 180 മദ്രസകളിലാണ് പദ്ധതി നടപ്പാക്കുക. തുമകൂരു, കോലാർ, ബെംഗളൂരു, ബിദർ, കലബുറഗി, വിജയപുര തുടങ്ങിയ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങുക. രണ്ടാംഘട്ടത്തിൽ രണ്ടായിരത്തോളം മദ്രസകളിൽ കന്നഡ അധ്യാപനം വ്യാപിപ്പിക്കാനാണ് തീരുമാനം.പാഠപുസ്തകങ്ങൾ ഇതിനകം തയ്യാറായിട്ടുണ്ടെന്നും 180-ഓളം മദ്രസ അധ്യാപകർക്ക് കന്നഡ ക്ലാസുകൾ കൈകാര്യംചെയ്യാനുള്ള പരിശീലനം നൽകിയിട്ടുണ്ടെന്ന് കന്നഡ വികസന അതോറിറ്റി ചെയർമാൻ പുരുഷോത്തമ ബിലിമലെ പറഞ്ഞു.
എന്റെ മരണത്തിന് കാരണം നീയായിരിക്കും’; യുവതിയുടെ മരണത്തില്‍ കാമുകനെതിരെ ഗുരുതര ആരോപണങ്ങള്‍
ജിം പരിശീലകനായ കാമുകന്റെ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.യുവതിയായ ആയിഷ റാഷി, തന്റെ മരണത്തിന് തൊട്ടുമുമ്ബ് കാമുകനായ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് സന്ദേശമാണ് ഇപ്പോള്‍ നിർണായകമായ വഴിത്തിരിവായിരിക്കുന്നത്. ‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’ എന്നായിരുന്നു ആ സന്ദേശം. ഈ സന്ദേശം കേസിൻ്റെ ഗൗരവം വർദ്ധിപ്പിച്ചു.പോലീസ് നല്കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ദിവസം ബഷീറുദ്ദീൻ പരിശീലകനായി ജോലി ചെയ്യുന്ന ജിമ്മില്‍ ഓണാഘോഷം നടന്നിരുന്നു.
എന്നാല്‍, ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാല്‍ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന് ഓണാഘോഷത്തിന് പോയതാണ് വഴക്കിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ ഭീഷണി നിറഞ്ഞ വാട്സ്ആപ്പ് സന്ദേശം അയച്ചത്.അത്തോളി തോരായി സ്വദേശിനിയായ ആയിഷയെ ബഷീറുദ്ദീന്റെ വാടക വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്ബാണ് ഇയാളുടെ വീട്ടിലെത്തിയത്.അതേസമയം, ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ബഷീറുദ്ദീൻ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദ്ദിച്ചിരുന്നതായും അവർ ആരോപിച്ചു.കഴിഞ്ഞ രണ്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. സംഭവത്തില്‍, ബഷീറുദ്ദീനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യും. യുവതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.