Home Featured ബെംഗളൂരു : രാത്രി മൂന്ന് മണിക്ക് വനിതാ പിജി ഹോസ്റ്റലിലെ മുറിയില്‍ കയറിയ മോഷ്ടാവിനെ ഒറ്റയ്ക്ക് നേരിടുന്ന യുവതി, വീഡിയോ വൈറല്‍

ബെംഗളൂരു : രാത്രി മൂന്ന് മണിക്ക് വനിതാ പിജി ഹോസ്റ്റലിലെ മുറിയില്‍ കയറിയ മോഷ്ടാവിനെ ഒറ്റയ്ക്ക് നേരിടുന്ന യുവതി, വീഡിയോ വൈറല്‍

by admin

ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷന് സമീപമുള്ള പെണ്‍കുട്ടികളുടെ പിജി ഹോസ്റ്റലില്‍ മുഖം മൂടിധരിച്ച്‌ കയറിയ യുവാവിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.ഓഗസ്റ്റ് 29 വെള്ളിയാഴ്ച രാത്രിയില്‍ നടന്ന മുഖംമൂടി ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. മുഖംമൂടി ധരിച്ച്‌ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ മോഷ്ടാവ് കത്തികാട്ടി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവതി മോഷ്ടാവിനെ നേരിടുന്ന ദൃശ്യങ്ങളാണ് ഉള്ളത്.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ച ഒരാള്‍ പെണ്‍കുട്ടികളുടെ പിജിലേക്ക് അതിക്രമിച്ചു കയറുകയും യുവതികള്‍ ഉറങ്ങുകയായിരുന്ന ഡോർമറ്ററിയില്‍ കയറി യുവതികളെ ലൈംഗികമായി അക്രമിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതികളിലൊരാള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടെങ്കിലും അത് തന്‍റെ റൂംമേറ്റാണെന്ന് കരുതി.

എന്നാല്‍, തന്‍റെ ശരീരത്തില്‍ ആരുടെയോ കൈ പതിഞ്ഞപ്പോള്‍ യുവതി ഞെട്ടിയുണര്‍ന്നു. ഈ സമയം മുഖംമൂടി ധരിച്ച ഒരാളെ കണ്ടെങ്കിലും ഭയക്കാതെ യുവതി അയാളെ നേരിട്ടു.എന്നാല്‍, ഒച്ചവച്ചാല്‍ കുത്തുമെന്ന ഭീഷണിപ്പെടുത്തിയ മോഷ്ടാവിനെ യുവതി ഒറ്റയ്ക്ക് നേരിട്ടു. ഇരുവരും തമ്മില്‍ ഹോസ്റ്റലിന്‍റെ കോറിഡോറില്‍ വച്ച്‌ ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഒടുവില്‍ ആളുകള്‍ ഉണർന്ന് താന്‍ പിടിക്കപ്പെടുമെന്ന് തോന്നിയതിനാല്‍ മോഷ്ടാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. കൈത്തിയുമായി നില്‍ക്കുന്ന യുവാവിനെ വെറും കൈ കൊണ്ട് ധൈര്യപൂര്‍വ്വം നേരിടുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

അതിക്രമിച്ചു കയറിയയാള്‍ യുവതിയില്‍ നിന്ന് പണം ആവശ്യപ്പെടുകയും 2,500 രൂപ മോഷ്ടിക്കുകയും ചെയ്തെന്ന് എഫ്‌ഐആറില്‍ പറയുന്നു. അതേ സമയം ശബ്ദം കേട്ട് മറ്റുള്ളവര്‍ പുറത്തിറങ്ങാതിരിക്കാനായി ഇയാള്‍ മറ്റ് മുറികളുടെ വാതിലുകള്‍ പുറത്ത് നിന്നും പൂട്ടിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ബെംഗളൂരുവിലെ പിജി ഹോസ്റ്റലുകളുടെ സുരക്ഷയെ കുറിച്ച്‌ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group