Home Featured ബെംഗളൂരു : സാക്ഷരതയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം 10 ശതമാനം

ബെംഗളൂരു : സാക്ഷരതയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം 10 ശതമാനം

by admin

ബെംഗളൂരു : കർണാടകത്തിൽ സാക്ഷരതയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വ്യത്യാസം 10 ശതമാനം. യൂണിസെഫിന്റെ സഹകരണത്തിൽ കർണാടക ചൈൽഡ് റൈറ്റ്സ് ഒബ്സർവേറ്ററി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.സംസ്ഥാനത്തെ 88.1 ശതമാനം പുരുഷന്മാരും സാക്ഷരത നേടിയപ്പോൾ സ്ത്രീകളുടെ സാക്ഷരത 77.3 ശതമാനമാണ്. 10.8 ശതമാനമാണ് വ്യത്യാസം.

അയൽ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ സാക്ഷരതയിൽ കർണാടകം പിന്നിലാണ്.കേരളത്തിൽ സാക്ഷരതയിൽ പുരുഷന്മാരും ↑ സ്ത്രീകളും തമ്മിലുള്ള അന്തരം നാല് ശതമാനം മാത്രമാണ്. തമിഴ്‌നാട്ടിൽ ഇത് ഏഴുശതമാനമാണ്.

അമീബിക് മസ്തിഷ്കജ്വരം; മുൻവര്‍ഷത്തില്‍ നിന്ന് രോഗത്തിന് ഏറെ മാറ്റമെന്ന് വിദഗ്ധര്‍, മുന്നറിയിപ്പ്

അമീബിക് മസ്തിഷ്ക ജ്വരം പേടിപ്പെടുത്തുംവിധം വർധിച്ചുവരുമ്ബോള്‍ രണ്ടു വർഷം മുൻപുവരെ കണ്ടതില്‍നിന്ന് രോഗത്തിന് വളരെയേറെ മാറ്റമെന്ന് വിദഗ്ധർ.നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് കുറച്ചുവർഷം മുൻപുവരെ കണ്ടിരുന്നത്. എന്നാല്‍, ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ഇപ്പോള്‍ വ്യാപകമായുള്ളത്.

അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നതെന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ ക്രിട്ടിക്കല്‍ കെയർ മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. എ.എസ്. അനൂപ് കുമാർ പറയുന്നു. കെട്ടിക്കിടക്കുന്ന മലിനമായ ജലത്തില്‍ മുങ്ങിക്കുളിക്കുകയോ, ചാടിക്കുളിക്കുകയോ ചെയ്യുമ്ബോള്‍ മൂക്കിലെ അരിപ്പപോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി നെഗ്ലേരിയ ഫൗളേരി അമീബ തലച്ചോറില്‍ നേരിട്ടെത്തിയാണ് രോഗമുണ്ടാക്കിയിരുന്നത്.എന്നാല്‍ അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകള്‍ ജലകണികകള്‍ ശ്വസിക്കുന്നത് വഴിയും വൃത്തിഹീനമായ ജലസ്രോതസ്സുമായുള്ള സമ്ബർക്കത്തിലൂടെ തൊലിപ്പുറത്തെ മുറിവുകള്‍ വഴി രക്തത്തിലേക്ക് കലർന്ന് രക്തത്തിലൂടെ തലച്ചോറിലെത്തുകയും ചെയ്യുന്നതായുമാണ് വിലയിരുത്തപ്പെടുന്നതെന്നും ഡോ. അനൂപ് പറയുന്നു.

എന്തുകൊണ്ടാണ് ജലസ്രോതസ്സുകളില്‍ ഈ അമീബയുടെ സാന്നിധ്യം വർധിച്ചതെന്നതില്‍ വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതല്‍ പഠനം നടത്തുകയും ഇത്തരം അമീബകളുടെ വ്യാപനത്തിന് കാരണമായവ ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ജലസ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യണം.ജലസ്രോതസ്സുകള്‍ മലിനീകരിക്കപ്പെടുന്നത് രോഗം വർധിക്കാൻ കാരണമാകുന്നതായാണ് മനസ്സിലാക്കുന്നതെന്ന് ഡോ. അനൂപ് പറഞ്ഞു. കോളിഫോം ബാക്ടീരിയ കൂടുതലുള്ള ജലത്തില്‍ ഇത്തരം അമീബകളുടെ സാന്നിധ്യവും കൂടുതലായി കണ്ടുവരുന്നുണ്ട്.

കൃത്യമായ ഓവുചാല്‍ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാല്‍ സെപ്റ്റിക് ടാങ്കുകളില്‍നിന്നുള്ള വെള്ളം കിണറുകളില്‍ കലരാൻ ഇടയാകുന്നതുമെല്ലാം രോഗം വർധിക്കാൻ കാരണമായി വിലയിരുത്തലുണ്ടെന്നും ഡോ. അനൂപ് പറഞ്ഞു.കഴിഞ്ഞവർഷത്തെയും ഈ വർഷത്തെയും രോഗബാധ നിരീക്ഷിക്കുമ്ബോള്‍ പ്രകടമായ ഒരു വ്യത്യാസമുണ്ടെന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ഇന്റൻസീവിസ്റ്റ് ഡോ. അബ്ദുള്‍ റൗഫ് പറയുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും മുങ്ങിക്കുളിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ദിവസങ്ങള്‍ക്കകം മൂർച്ഛിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞവർഷത്തെ രീതി. നെഗ്ലേരിയ ഫൗളേരി അമീബകളില്‍നിന്നാണ് ആ രോഗബാധയുണ്ടായിരുന്നത്. ഇത്തവണ കൂടുതല്‍ കേസുകളിലും രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ശരീരത്തില്‍ പ്രവേശിച്ചു ദിവസങ്ങള്‍ക്കുശേഷം സജീവമായി മാറുന്നത് അകാന്തമീബ, ബാലമുത്തിയ മാൻഡ്രിലാരിസ് തുടങ്ങിയ അമീബകളാണെന്നും ഡോ. അബ്ദുള്‍ റൗഫ് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം, അമീബകളില്‍ ഉണ്ടായേക്കാവുന്ന രൂപമാറ്റം, മസ്തിഷ്ക ജ്വരം ബാധിച്ച കേസുകളെല്ലാം ടെസ്റ്റ് ചെയ്യാൻ തുടങ്ങിയത് എന്നിവയെല്ലാം കേസുകള്‍ വർധിക്കാൻ കാരണമായതായി ഡോക്ടർ റൗഫ് പറയുന്നു. കൂടുതല്‍ പഠനം നടത്തിയാലേ ഇവയെക്കുറിച്ചെല്ലാം വ്യക്തമായി പറയാനാവൂ.

You may also like

error: Content is protected !!
Join Our WhatsApp Group