ബെംഗളൂരു: കോളേജ് ക്യാംപസില്‍ ഡാന്‍സ് കളിച്ച് വൈറലായി കോളേജ് പ്രൊഫസര്‍. നൃത്തം ചെയ്യുന്ന അധ്യാപകനെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയ കമന്റ് ബോക്സില്‍ എത്തിയത്.സര്, അധ്യാപകനാകേണ്ട ആളായിരുന്നില്ല’ എന്നായിരുന്നു പലരുടെയും പ്രതികരണം. അധ്യാപകരുടെ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തനായ അധ്യാപകന് വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലഭിച്ച പിന്തുണയും അതിശയിപ്പിക്കുന്നതായിരുന്നു. പ്രഭുദേവയുടെ ഹിറ്റ് ഡാൻസിൻ്റെ ഈണത്തിന് അനുസരിച്ച് ചുവട് വെച്ചിരിക്കുന്ന അധ്യാപകന്റെ നൃത്തം കാണികളിലും ആവേശം ജനിപ്പിച്ചു.
ബെംഗളൂരുവിലെ ന്യൂ ഹൊറൈസണ്‍ കോളേജ് ഓഫ് എഞ്ചിനീയറിങിലെ പ്രൊഫസര്‍ രവിയാണ് ഡാന്‍സിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ‘മുക്കാല.. മുഖാബല’ എന്ന പ്രശസ്ത ഗാനത്തിനാണ് പ്രൊഫ. രവി ചുവടുവച്ചത്. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും കഴിവും അമ്ബരപ്പിക്കുന്നതാണെന്ന് കമന്റ് ബോക്സിലെത്തിയ പലരും അഭിപ്രായപ്പെട്ടു.2.7 ദശലക്ഷം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ‘രവി സാറിനെ അധ്യാപകനായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്’ എന്ന നിലയിലാണ് കമന്റ് ബോക്സിലെത്തിയ വിദ്യാര്‍ത്ഥികളുടെ പ്രതികരണം.