Home Featured ബെംഗളൂരുവില്‍ 1.2 കോടി ശമ്ബളത്തില്‍ ജോലി, യുഎസ് വിടണോ? യുവതിക്ക് ഉപദേശം നല്‍കി സോഷ്യല്‍ മീഡിയ

ബെംഗളൂരുവില്‍ 1.2 കോടി ശമ്ബളത്തില്‍ ജോലി, യുഎസ് വിടണോ? യുവതിക്ക് ഉപദേശം നല്‍കി സോഷ്യല്‍ മീഡിയ

by admin

യുഎസിലെ ഡെൻവറില്‍ താമസിക്കുന്ന ഒരു ഇന്ത്യക്കാരി സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ താൻ നേരിടുന്ന ആശയക്കുഴപ്പം പങ്കുവെച്ചിരിക്കുകയാണ്.കോടി രൂപ ശമ്ബളം നേടുന്ന ഇവർക്ക് ബെംഗളൂരുവില്‍ 1.2 കോടി രൂപ ശമ്ബളമുള്ള ജോലിയില്‍ പ്രവേശിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. യുഎസിലെ ജോലി വിട്ട് ഇന്ത്യയിലേക്ക് മടങ്ങണോ എന്നാണ് 32കാരിയുടെ ആശയക്കുഴപ്പം. ഇതുകൂടാതെ, ഇന്ത്യയിലുള്ള തൻ്റെ മാതാപിതാക്കളെ പരിചരിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഇവർക്കുണ്ട്.ഈ സാഹചര്യത്തിലാണ് യുവതി ഇക്കാര്യങ്ങള്‍ വിശദമാക്കി റെഡ്ഡിറ്റില്‍ പോസ്റ്റ് പങ്കുവെക്കുകയും മറ്റ് യൂസർമാരുടെ അഭിപ്രായം തേടുകയും ചെയ്തത്.

ഇന്ത്യയിലേക്ക് മടങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ റെഡ്ഡിറ്റ് യൂസർമാർ യുവതിക്ക് ഉപദേശം നല്‍കിയിട്ടുണ്ട്.ഞാൻ 10 വർഷമായി യുഎസിലാണ്. ഇവിടെ നിന്ന് മാസ്റ്റേഴ്‌സ് പൂർത്തിയാക്കി നല്ല ജോലികള്‍ ലഭിച്ചു. നിലവില്‍ പ്രതിവർഷം ഏകദേശം 3,50,000 ഡോളർ ആണ് വരുമാനം. എന്റെ ഭർത്താവിന് 3,00,000 ഡോളറും. ഞങ്ങള്‍ രണ്ടുപേരും ഡെൻവറിന്റെ പ്രാന്തപ്രദേശങ്ങളിലാണ് താമസിക്കുന്നത്, ആഴ്ചയില്‍ രണ്ടുതവണ ഓഫീസില്‍ പോകുന്നു. വായ്പയെടുത്ത് ഞങ്ങള്‍ വീട് സ്വന്തമാക്കി, കുട്ടികളില്ല, പക്ഷേ ഭാവിയില്‍ ഉണ്ടായേക്കാം.

വർഷം ഏകദേശം 1.2 കോടി രൂപയോളം ശമ്ബളത്തില്‍ ബെംഗളൂരുവിലേക്ക് മാറാൻ എനിക്ക് ഒരു അവസരം ലഭിക്കുന്നു. ഭർത്താവിന് ഇന്ത്യയില്‍ സ്വന്തമായി ഒരു ജോലി കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഇവിടുത്തെ ജീവിതം വളരെ ഇഷ്ടമാണ്. എനിക്ക് നല്ല സുഹൃത്തുക്കളുണ്ട്, നല്ല സുഖപ്രദമായ ജീവിതം.

റെഡ്ഡിറ്റ് യൂസേഴ്സിൻ്റെ മുന്നറിയിപ്പ് യുഎസില്‍നിന്ന് ബെംഗളൂരുവിലേക്ക് ചേക്കേറാനുള്ള യുവതിയുടെ ആലോചനയില്‍ റെഡ്ഡിറ്റ് യൂസർമാർ മുന്നറിയിപ്പ് നല്‍കുന്നു. ഒരാളുടെ കമൻ്റ് ഇങ്ങനെ; “ഞാൻ ഡെൻവറില്‍ താമസിച്ചിട്ടുണ്ട്, വ്യക്തിപരമായ കാരണങ്ങളാല്‍ തിരിച്ചെത്തിയ ശേഷം ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. എന്റെ ഉപദേശം എന്തെന്നാല്‍, ദയവായി ഇങ്ങോട്ട് വരേണ്ടതില്ല.

ഇന്ത്യയില്‍ പണം കൊണ്ട് അതിജീവിക്കാൻ മാത്രമേ കഴിയൂ, അഭിവൃദ്ധിപ്പെടാൻ കഴിയില്ല. മാതാപിതാക്കള്‍ക്ക് 70 വയസ്സുവരെ തനിച്ചു താമസിക്കാൻ കഴിയും. നിങ്ങള്‍ക്ക് അവരെ യുഎസിലേക്ക് കൊണ്ടുവരാനോ അല്ലെങ്കില്‍ ഇന്ത്യയില്‍ പരിചാരകരെ വെച്ച്‌ നോക്കാനോ ശ്രമിക്കാം”.1.2 കോടി രൂപ ശമ്ബളം ബെംഗളൂരുവില്‍ നല്ലതല്ലെന്നാണ് ചിലരുടെ അഭിപ്രായം. മറ്റു ചിലർ സിങ്കപ്പൂർ, ഹോങ്കോങ് പോലുള്ള ഇന്ത്യയോട് അടുത്തുള്ള മൂന്നാമതൊരു സ്ഥലത്തേക്ക് മാറാനും ഉപദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group