കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധനേടിയത്.സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലുവിന്റെ അച്ഛനായ പടവലം വീട്ടില്‍ കുട്ടൻപിള്ളയെന്ന കഥാപാത്രമാണ് രാജേന്ദ്രൻ അവതരിപ്പിച്ചിരുന്നത്. അൻപത് വർഷത്തോളം നാടകരംഗത്ത് സജീവമായിരുന്നുവെങ്കിലും ഉപ്പും മുളകും സീരിയലിലൂടെയാണ് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. നടൻ അന്തരിച്ച വിവരം ഉപ്പും മുളകും ഫാൻ പേജൂകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.
സ്കൂള്‍ ഗേറ്റ് ചാടിക്കടന്നെത്തി വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
സ്കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി വിദ്യാർഥികള്‍ക്കുനേരേ നഗ്നതാപ്രദർശനം നടത്തിയെന്ന കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു.പുനലൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ, ഇളമ്ബല്‍ ശ്രീകൃഷ്ണവിലാസത്തില്‍ ശിവപ്രസാദ് (39) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പ്രതി സ്കൂളിന്റെ ഇരുമ്ബുഗേറ്റുചാടി അകത്തുകടന്ന് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നെന്ന് എസ്എച്ച്ഒ ടി. രാജേഷ്കുമാർ പറഞ്ഞു.
ദൃശ്യങ്ങള്‍ അധ്യാപകർ ഫോണില്‍ പകർത്തി പോലീസില്‍ വിവരമറിയിച്ചു. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതി നേരത്തേ അറസ്റ്റിലായിട്ടുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു.