ബെംഗളൂരു: ബന്ദിപുരയിലെ പ്രശസ്തമായ ഹിമവാദ് ഗോപാലസ്വാമി ബേട്ടയിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ ശിൽപനാഗ് അറിയിച്ചു.ഭക്തരും വിനോദസഞ്ചാരികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജൂലൈ 30ന് ഹിമവാദ് ഗോപാലസ്വാമി ബേട്ടയിൽ വാഹന ഗതാഗതം ഉണ്ടാകില്ല. എല്ലാ വാഹന ഗതാഗതവും നിരോധിച്ചിരിക്കുന്നു.എഫ്എക്സ്ഹിമവാദ് ഗോപാലസ്വാമി ബേട്ടയിലേക്കുള്ള റോഡ് തകർന്ന കനത്ത മഴയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ കുന്നിൻ പ്രദേശത്തെ റോഡിൻ്റെ പാരപെറ്റ് മതിൽ തകർന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല.
ഇതു മാത്രമല്ല, കൂടുതൽ തകർച്ച ഉണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ, ഈ റോഡ് നന്നാക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹിമവാദ് ഗോപാലസ്വാമി ബേട്ടയിലേക്കുള്ള റോഡ് അറ്റകുറ്റപ്പണികൾ ജൂലൈ, 30 ന് നടത്തും.ഹിമവാദ് ഗോപസ്വാമി ബേട്ട സന്ദർശിക്കാൻ ധാരാളം ഭക്തർ എത്താറുണ്ട്. കർണാടകയിലെ ഏറ്റവും മനോഹരമായ സ്ഥലമായ ഹിവമദ് ഗോപാല സ്വാമി ബേട്ട എല്ലാവർക്കും പ്രിയപ്പെട്ട സ്ഥലമാണ്.
വീണ്ടും ദുരഭിമാനക്കൊല: ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ വെട്ടിക്കൊന്നു
ഇതര ജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് തിരുനല്‍വേലിയില്‍ ദളിത് യുവാവിനെ വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ ഐരാല്‍ സ്വദേശികളായ ചന്ദ്രശേഖര്‍-സെല്‍വി ദമ്ബതിമാരുടെ മകന്‍ കെവിന്‍ കുമാറിനെയാണ് കൊന്നത്.കൊലപാതകത്തിനു ശേഷം പാളയങ്കോട്ട പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യുവതിയുടെ സഹോദരന്‍ സുര്‍ജിത്തിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവം നടന്നത് ജൂലൈ 28 തിങ്കളാഴ്ച രാവിലെ തിരുനല്‍വേലി കെടിസി നഗറിലാണ്.
മുത്തച്ഛനെ സിദ്ധ ചികിസയ്ക്കായി കൊണ്ടുവന്ന് ആശുപത്രിക്കു വെളിയില്‍ നില്‍ക്കുകയായിരുന്ന കെവിന്‍ കുമാറിനെ ബൈക്കിലെത്തിയ സുര്‍ജിത്ത് വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്.അവിടെനിന്ന് രക്ഷപ്പെട്ട സുർജിത്ത് കുമാർ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. സഹോദരിയോടുള്ള അടുപ്പം അവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് കെവിന്‍ കുമാറിനെ കൊലപ്പെടുത്താൻ കാരണമായതെന്ന് സുര്‍ജിത് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.സുര്‍ജിത്തിന്റെ അച്ഛനും അമ്മയും പോലീസ് സബ് ഇന്‍സ്പെകടര്‍മാരാണ്. മകളുമായി കെവിന്‍ അടുപ്പമുണ്ടായിരുന്നത് അവര്‍ക്ക് അറിയാമായിരുന്നു എന്നാണ് റിപ്പോർട്ട്.
ദളിതനായതുകൊണ്ട് അവര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നിട്ടും ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ കെവിന്‍ കുമാര്‍ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്. ഇതേ തുടര്‍ന്നാണ് കെവിന്‍ കുമാറിനെ കൊല്ലാന്‍ സുര്‍ജിത്ത് തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.കൊല്ലപ്പെട്ട കെവിൻ ചെന്നൈയിലെ ടിസിഎസിലെ ജീവനക്കാരനായിരുന്നു. കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതെ കുടുംബവും നാട്ടുകാരും പ്രതിഷേധം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസുകാരായതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്.
കെവിന്‍ കുമാറിന്റെ അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയും സുര്‍ജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.