Home Featured നോർക്കയുടെ ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡ് പുതുക്കാൻ മടിച്ച് ബെംഗളൂരു മലയാളികൾ

നോർക്കയുടെ ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡ് പുതുക്കാൻ മടിച്ച് ബെംഗളൂരു മലയാളികൾ

by admin

ബെംഗളൂരു : നോർക്കയുടെ പ്രവാസി ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡ് (എൻആർകെ കാർഡ്) പുതുക്കുന്നതിന് വിമുഖതകാട്ടി കർണാടകത്തിലെ മലയാളികൾ. പദ്ധതിയുടെ തുടക്കത്തിൽ ആവേശപൂർവം പദ്ധതിയിൽ ചേർന്നവർ പിന്നീട് പുതുക്കാൻമടിക്കുകയാണ്. 2012 മുതൽ ഇതുവരെ 16,500 പേർ എൻആർകെ കാർഡ് എടുത്തിട്ടുണ്ട്. എന്നാൽ ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് പുതുക്കാൻ തയ്യാറായിട്ടുള്ളത്.നിലവിൽ 2500-പരം പേരാണ് കർണാടകത്തിൽ നോർക്ക ഇൻഷുറൻസ് പദ്ധതിയിലുള്ളത്. ഇതിൽ ഒട്ടുമിക്കവരും കഴിഞ്ഞ മൂന്നുവർഷത്തിൽ പുതിയതായി പദ്ധതിയിൽ ചേർന്നവരാണ്. ഈ വർഷം ഇതുവരെ നോർക്ക ഓഫീസ് മുഖേന 503 പേർ എൻആർകെ കാർഡ് എടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം 800-ൽ താഴെയാളുകളാണ് ചേർന്നത്. 2023-ൽ 1000-ഓളം പേർ ചേർന്നു. ഒരോവർഷം കഴിയുന്തോറും പദ്ധതിയിൽ ചേരുന്നവരുടെഎണ്ണം കുറഞ്ഞുവരുകയാണ്.

അപകട ഇൻഷുറൻസ് പരിരക്ഷനൽകുന്നതിനാണ് കേരളസർക്കാർ പ്രവാസികൾക്ക് എൻആർകെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഇതിനൊപ്പം പ്രവാസി മലയാളികൾക്കുള്ള തിരിച്ചറിയൽ രേഖയായും എൻആർകെ കാർഡ് ഉപയോഗിക്കാം. നിലവിൽ പ്രവാസിക്ഷേമനിധിയിൽ ചേരുന്നത് അംഗീകരിക്കപ്പെട്ട രേഖയാണ് എൻആർകെ കാർഡ്. ഇതിനൊപ്പം മറ്റുപദ്ധതികളിൽ അടക്കം കാർഡ് അംഗീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് നോർക്ക അധികൃതർ അറിയിച്ചു. അതിനാൽ ഭാവിയിൽ കേരളത്തിൽ വിവിധആവശ്യങ്ങൾക്ക് സർക്കാർ സ്വീകരിക്കുന്ന പ്രവാസി തിരിച്ചറിയൽരേഖയായി എൻആർകെ കാർഡ് മാറും. എന്നാൽ ബെംഗളൂരു, മൈസൂരു അടക്കമുള്ള നഗരങ്ങളിലെ താമസിക്കുന്ന മലയാളികൾ പദ്ധതിയോട് മുഖംതിരിച്ചു നിൽക്കുകയാണ്.

എൻആർകെ ഇൻഷുറൻസ് കാർഡ് എടുത്തിട്ടുള്ളവർക്ക് അപകടമരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ലഭിക്കും.അംഗവൈകല്യമുണ്ടായാൽ രണ്ടുലക്ഷം രൂപവരെയും ലഭിക്കും. രജിസ്ട്രേഷനും പ്രീമിയവും തുകയും അടക്കം 408 രൂപ ഇതിനായി ഈടാക്കുന്നത്. മൂന്ന് വർഷമാണ് കാലാവധി. എൻആർകെ കാർഡിനൊപ്പം നോർക്ക മുഖേന പ്രവാസി രക്ഷാപോളിസിയിലും ചേരാം. ഇതിന് മൂന്നുലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. പദ്ധതിയിൽ ചേരുന്നവർക്ക് അംഗവൈകല്യത്തിനും ഗുരുതര രോഗങ്ങൾക്കും ഒരു ലക്ഷം രൂപവീതവും ലഭിക്കും. പോളിസി ഉടമ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാൻ 30,000 രൂപ വരെ സഹായവും ലഭിക്കും. ഇതിന് 661 രൂപയാണ് പ്രീമിയം. ഒരാൾക്ക് ഒരേസമയം എൻആർകെ ഇൻഷുറൻസിലും പ്രവാസി രക്ഷാപോളിസിയിലും ചേരാം. കൂടുതൽ വിവരങ്ങൾക്ക് 0471-2770543, 2770528 (നോർക്ക ആസ്ഥാനം), 080-25585090 (നോർക്ക ബെംഗളൂരു) എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്റ് ആക്ട് ഭേദഗതിചെയ്‌ത്‌ ജോലിസമയം ഉയർത്താനായിരുന്നു സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ ഐടി മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്. എന്നാൽ ഐടി പാർക്കുകളുടെ മുന്നിലും കമ്പനി പരിസരത്തുമടക്കം ജീവനക്കാർ സമരംനടത്തി. ഇത് ശക്തമായി തുടർന്നതോടെയാണ് സർക്കാർ നീക്കം ഉപേക്ഷിച്ചത്. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group