Home Featured ജോലി സമയം ഉയർത്താനുള്ള നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു

ജോലി സമയം ഉയർത്താനുള്ള നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു

by admin

ബെംഗളൂരു : ഐടി ജീവനക്കാരെ ലക്ഷ്യമിട്ട് ജോലിസമയമുയർത്താൻ നടത്തിയ നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു. സാധാരണ ജോലിസമയം ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്നത് യഥാക്രമം 10 മണിക്കൂർ, 12 മണിക്കൂറായി വർധിപ്പിക്കാനുള്ള നടപടിയാണ് ഐടി ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്ന് ഉപേക്ഷിക്കുന്നത്. ജോലിസമയം ഉയർത്തുന്നതിനുള്ള നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചെന്ന് അഡീഷണൽ ലേബർ കമ്മിഷണർ സി. മഞ്ജുനാഥ് ചർച്ചയിൽ വ്യക്തമാക്കിയെന്ന് കർണാടക സ്റ്റേറ്റ് ഐടി, ഐടി ഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) അറിയിച്ചു.

1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്റ് ആക്ട് ഭേദഗതിചെയ്‌ത്‌ ജോലിസമയം ഉയർത്താനായിരുന്നു സർക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ ഐടി മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്. എന്നാൽ ഐടി പാർക്കുകളുടെ മുന്നിലും കമ്പനി പരിസരത്തുമടക്കം ജീവനക്കാർ സമരംനടത്തി. ഇത് ശക്തമായി തുടർന്നതോടെയാണ് സർക്കാർ നീക്കം ഉപേക്ഷിച്ചത്. ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കംനടത്തിയിരുന്നെങ്കിലും അന്നും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നിരുന്നു.

ഈ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു’; ബസിന് മുന്നില്‍ ബൈക്ക് നിര്‍ത്തി പരാക്രമം, യുവാവിനെ പൊക്കി പോലീസ്

മലപ്പുറം താനൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നില്‍ ബൈക്ക് നിർത്തി പരാക്രമം കാണിച്ച യുവാവിനെ പിടികൂടി പോലീസ്.താനൂർ ബീച്ച്‌ റോഡിലെ ഉള്ള്യാല്‍ ഭാഗത്തുവെച്ച്‌ യുവാവ് നടത്തിയ അഭ്യാസത്തിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് യുവാവിനെ പിടികൂടിയ വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.ബസിന് മുന്നില്‍ യുവാവ് നടത്തിയ പരാക്രമമാണ് പോലീസ് പങ്കുവെച്ച വീഡിയോയുടെ ആദ്യഭാഗത്തുള്ളത്.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസിനുള്ളില്‍ നില്‍ക്കുന്ന യുവാവിനെയാണ് പിന്നീട് കാണിക്കുന്നത്. വിവിധ സിനിമ സംഭാഷണങ്ങളുടെയും പാട്ടുകളുടെയും പശ്ചാത്തലത്തോടെയാണ് ദൃശ്യങ്ങള്‍ ഷെയർ ചെയ്തിരിക്കുന്നത്. ‘ഈ ഹീറോ ഇപ്പോള്‍ എന്ത് ചെയ്യുന്നു’ എന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. അതേസമയം, യുവാവിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു യുവാവിനെ പിടികൂടാൻ ആസ്പദമായ സംഭവം. ബസിന് മുന്നില്‍ കയറി ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തുകയായിരുന്നു. ബസ് ഡ്രൈവർ സമയോജിതമായി ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. എന്നാല്‍, ബസിലെ യാത്രക്കാർ വീഴാൻപോകുന്നതും കുഞ്ഞുങ്ങളടക്കം കയരുന്നതും ബസിനകത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.ബസിനു മുന്നില്‍ ബൈക്ക് യാത്രികൻ നടത്തിയ അഭ്യാസത്തിന്റെ ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് മുൻപ് തൊട്ട് പിന്നിലെ സ്റ്റോപ്പില്‍വെച്ച്‌ ബസ് ഡ്രൈവറും ബൈക്ക് യാത്രികനായ യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group