Home Featured മൈസൂരു ദസറ ; ഗജപായന ചടങ്ങ് ഇന്ന്

മൈസൂരു ദസറ ; ഗജപായന ചടങ്ങ് ഇന്ന്

by admin

മൈസൂരു : ഇത്തവണയുടെ മൈസൂരു ദസറ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഗജപായന ചടങ്ങ് തിങ്കളാഴ്ച നാഗർഹോളയിലെ വീരനഹൊസഹള്ളിയിൽ നടക്കും. ദസറക്ക് അണിനിരക്കാനുള്ള ആനകളെ കൊട്ടാരനഗരിയിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന ചടങ്ങാണിത്. അലങ്കരിച്ച ആനകൾക്ക് മുൻപിൽ പൂജ നടത്തിയശേഷമാണ് യാത്രയാരംഭിക്കുക.

ഗ്രാമീണരും കർഷകരും പ്രദേശത്തെ ആദിവാസി കോളനികളിൽനിന്നുള്ളവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഗർഹോളയിലെ ആനക്യാമ്പുകളിൽ കഴിയുന്ന ആനകളെയാണ് ദസറയ്ക്ക് എഴുന്നള്ളിക്കാനായി മൈസൂരു കൊട്ടാരത്തിലെത്തിക്കുക. കൊട്ടാരവളപ്പിൽ ആനകൾ ദസറ ദിവസം വരെ കഴിയും. വിജയദശമി ദിവസം നടക്കുന്ന ജംബൂസവാരിയിൽ അണിനിരക്കും. ഇതിനാലുള്ള പരിശീലനവും പ്രത്യേക പരിചരണവും ആനകൾക്ക് നൽകും.

ന്യൂ ജേഴ്‌സിയില്‍ ഭൂകമ്ബം, ന്യൂ യോര്‍ക്ക് സിറ്റിയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു

ശനിയാഴ്ച്ച രാത്രി 10 മണിയോടെ ന്യൂ ജേഴ്‌സിയില്‍ ഉണ്ടായ ഭൂകമ്ബം ന്യൂ യോർക്ക് സിറ്റിയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു.രാത്രി 10:18നാണു 3.0 ഭൂകമ്ബം ഉണ്ടായത്. ന്യൂ ജേഴ്‌സി ഹസ്‌ബ്രൂക് ഹൈറ്സില്‍ റെറ്റർബോറോ എയർപോര്ടിനു സമീപം ആയിരുന്നു പ്രാഭവ കേന്ദ്രമെന്നു ജിയോളജിക്കല്‍ സർവേ പറഞ്ഞു.ഭൂമിക്കടിയില്‍ ആറു മൈല്‍ ആഴത്തിലായിരുന്നു ചലനം. ഹസ്‌ബ്രൂക് ഹൈറ്സില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു ഷെരീഫിന്റെ ഓഫിസ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ന്യൂ യോർക്ക് സിറ്റിയില്‍ ബ്രൂക്ലിൻ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും ദൂരെ കണക്ടിക്കട്ടില്‍ വെസ്റ്ചെസ്റ്റർ കൗണ്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.അപ്പർ മൻഹാട്ടനില്‍ ഹെല്‍സ് കിച്ചണ്‍ ഉള്‍പടെ പലേടത്തും ഭൂമികുലുക്കം അനുഭവപ്പെട്ടു. ബ്രോങ്ക്‌സില്‍ റിവർഡെയ്‌ലിലും പുറമെ സ്റേറ്റൻ ഐലൻഡിലും ഉണ്ടായി.ഭൂമികുലുക്കം ഹൃസ്വമായിരുന്നുവെന്നു ന്യൂ ജേഴ്‌സി നിവാസികള്‍ പറയുന്നു: 10 സെക്കന്റ് മാത്രം. എന്നാല്‍ ശക്തമായിരുന്നു താനും.ന്യൂ യോർക്ക്-ന്യൂ ജേഴ്‌സി മേഖലയില്‍ എല്ലാ വർഷവും നിരവധി ചെറുകിട ഭൂചലനങ്ങള്‍ ഉണ്ടാവാറുണ്ട്.

3.0 ശക്തി അപൂർവമല്ല താനും.ന്യൂ യോർക്ക് സിറ്റിയില്‍ ഏപ്രിലില്‍ 4.8 ഭൂകമ്ബം ഉണ്ടായിരുന്നു. കെട്ടിടങ്ങള്‍ കുലുങ്ങിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി തെരുവുകളിലേക്കു പാഞ്ഞു. ഫിലാഡല്‍ഫിയ മുതല്‍ ബോസ്റ്റണ്‍ വരെ പ്രത്യാഘാതവും ഉണ്ടായി.

You may also like

error: Content is protected !!
Join Our WhatsApp Group