Home Featured വീട്ടിന് മുന്നില്‍ കിടന്ന നായയെ കടിച്ചെടുത്ത് ഓടുന്ന പുലി, സിസിടിവി ദൃശ്യം കണ്ട് ഞെട്ടി വീട്ടുകാര്‍

വീട്ടിന് മുന്നില്‍ കിടന്ന നായയെ കടിച്ചെടുത്ത് ഓടുന്ന പുലി, സിസിടിവി ദൃശ്യം കണ്ട് ഞെട്ടി വീട്ടുകാര്‍

by admin

മനുഷ്യ മൃഗ സംഘര്‍ഷങ്ങള്‍ക്ക് അറുതിയില്ലാതായിരിക്കുന്നു. കേരളവും കര്‍ണ്ണാടകവും അടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടത്തിലാണ്.ദിവസേന വനത്തിന് സമീപങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നും പുറത്ത് വരുന്നത് ഒരു പലിയുടെയോ ആനയുടെയോ വിഷ പാമ്ബുകളുടെയോ വാര്‍ത്തകളാണ്. അതേസമയം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗത കാര്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണ്ണമാക്കുന്നു.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു സിസിടിവി വീഡിയോയില്‍ വീടിന് മുന്നില്‍ കിടക്കുന്ന ഒരു നായയെ പുലി കടിച്ചെടുത്ത് കൊണ്ടു പോകുന്ന ദൃശ്യങ്ങളായിരുന്നു പതിഞ്ഞത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാണ്ഡ്യ ജില്ലയിലെ മോലയേദോഡി ഗ്രാമത്തിലെ ലിംഗരാജുവിന്‍റെ വീട്ടിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. രാത്രി ഏതാണ്ട് ഒരു മണിയോടെ വീടിന്‍റെ കോമ്ബൗണ്ട് മതില്‍ ചാടിക്കടന്ന് എത്തിയ പുള്ളിപ്പുലി വീടിന് മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നായയെ കടിച്ചെടുത്ത് ഓടുകയായിരുന്നു.

സിസിടിവി വീഡിയോയില്‍ ഉറങ്ങുന്ന നായയെ നോക്കി ഏറെ നേരം അടുത്തിരിക്കുന്ന പുള്ളിപ്പുലിയെ കാണാം. കുറച്ച്‌ കഴിഞ്ഞ് പുലി നായയെ മുന്‍കാലു കൊണ്ട് തട്ടുമ്ബോള്‍ നായ ഭയന്ന് എഴുന്നേറ്റ് കുരയ്ക്കാന്‍ ശ്രമിക്കുമ്ബോഴാണ് പുലി അതിന്‍റെ കഴുത്തില്‍ കടിച്ചെടുത്ത് ഓടുന്നത്, നായയുടെ ദയനീയമായ നിലവിളി വീഡിയോയില്‍ കേള്‍ക്കാം, സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് സമീപ പ്രദേശത്ത് നിന്നും ഒരു ആടിനെ പുലി പുടിച്ചെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group