ബിഗ് ബോസ്സ് മലയാളം സീസണ്‍ ഏഴിന് ഇന്ന് കൊടിയേറുന്നു. ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികള്‍ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാറില്‍ ബിഗ്ബോസ് പ്രീമിയർ ചെയ്യുന്നു. ബിഗ് ബോസ് ആരാധകർക്ക് അവരുടെ സൌകര്യത്തിന് അനുസരിച്ച്, പരിപാടികള്‍ ആസ്വദിക്കാൻ ജിയോഹോട്ട്സ്റ്റാറില്‍ ലൈവ് സ്ട്രീമിങ്ങുണ്ട്.
2025 മാർച്ച് മുതല്‍ ജൂണ്‍ വരെയായിരുന്നു ബിഗ്ബോസ് സീസണ്‍ 6 നടത്തിയത്. ജിന്റോ ബോഡിക്രാഫ്റ്റാണ് ആറാം സീസണിലെ വിജയി. ഒരുപാട് പുത്തൻ മാറ്റങ്ങളോടെയായിരിക്കും ബിഗ്ബോസ് 7 എത്തുന്നതെന്നാണ് പ്രോമോ തരുന്ന പ്രതീക്ഷകള്‍.
സീസണ്‍ 5 മുതലാണ് കോമണർ മത്സരാർത്ഥി ബിഗ് ബോസില്‍ മത്സരിച്ച് തുടങ്ങിയത്. കഴിഞ്ഞ തണ രണ്ട് പേരായിരുന്നു മത്സരിച്ചത്. ഇത്തവണയും രണ്ട് മത്സരാർത്ഥികള്‍ ഉണ്ടാകുമത്രേ. അതിലൊരാളുടെ പേര്കോമണര് അനീഷ് സി എന്നാണെന്നാണഅ വീഡിയോയില്‍ പറയുന്നത്. എന്തായാലും ഇവരൊക്കെ മത്സരിക്കാൻ എത്തുമോ അതോ അനിലിസ്റ്റുകളുടെ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള പൊടിപാടുന്ന ട്വിസ്റ്റ് ബിഗ് ബോസില്‍ സംഭവിക്കുമോയെന്ന് രാത്രി 7 വരെ കാത്തിരിക്കേണ്ടി വരും. ഗ്രാന്റ് ലോഞ്ചോടെ ആ ആകാംക്ഷ അവസാനിക്കും. ആരായിരിക്കും ഇനിയങ്ങോട്ട് ബിഗ് ബോസ് വീടും പ്രേക്ഷകരുടെ മനസും പിടിക്കുകയെന്ന് അറിയാനുള്ള കാത്തിരിപ്പായിരിക്കും പിന്നീടങ്ങോട്ട്.
പ്രെഡിക്ഷൻ ലിസ്റ്റ് പ്രകാരം ഇത്തവണ ഷോയില്‍ പ്രതീക്ഷിക്കാവുന്ന 20 പേരുകളിതാ.
1. കോമണർ മത്സരാർത്ഥി- അനീഷ് ടിഎ
2. സീരിയല്‍ താരം അനുമോള്‍.
3.ആര്യൻ കതൂരിയ- മലയാളം/ഹിന്ദി നടൻ
4. ആർജെ ബിൻസി- റേഡിയോ ജോക്കി
5. മിമിക്രി കലാകാരിയും അഭിനേത്രിയുമായ കലാഭവൻ സരിഗ
6. അക്ബർ ഖാൻ- പിന്നണി ഗായകൻ
7. ലെസ്ബിയൻ കപ്പിളായ ആദില നസിലിൻ & ഫാത്തിമ നൂറ
8. ഫുഡ് വ്ളോഗറായ ഒനിയല്‍ സാബു
9. സീരിയല്‍ താരം ബിന്നി സെബാസ്റ്റ്യൻ
10. സീരീയല്‍ താരം ഷാനവാസ് ഷാനു
11. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ അഭിശ്രീ
12. ഫാഷൻ കൊറിയോഗ്രാഫർ നെവിൻ
13. സോഷ്യല്‍ മീഡിയ വൈറല്‍ താരം രേണു സുധി
14. നടൻ മുൻഷി രഞ്ജിത്
15. സ്റ്റാൻഡ്-അപ്പ് കോമഡി ആർട്ടിസ്റ്റ് ദീപക് മോഹൻ
16. അഭിഭാഷകയും കോണ്‍ടെന്റ് ക്രിയേറ്ററുമായ ശൈത്യ സന്തോഷ്
17. യൂട്യൂബറും ഇന്റർവ്യൂവറുമായ ശാരിക
18. നടൻ അപ്പാനി ശരത്
19. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ രെന ഫാത്തിമ
20. മോഡലും നടിയുമായ ഗിസേലെ തക്രാല്‍