Home Featured ട്രെയിനില്‍ നിന്ന് ചാടിയ ബെംഗളൂരു യുവാവിന്റെ ഇരുകാലുകളും അറ്റു

ട്രെയിനില്‍ നിന്ന് ചാടിയ ബെംഗളൂരു യുവാവിന്റെ ഇരുകാലുകളും അറ്റു

by admin

കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്റെ ഇരുകാലുകളും വേർപ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകൻ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്.ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുമ്ബിലാണ് അപകടം ഉണ്ടായത്.

സാന്ദ്രഗാച്ചിയില്‍ നിന്നുള്ള സൂപ്പർ എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്നാണ് ശിവശങ്കർ ചാടിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്‌റ്റോപ്പില്ല.ശിവശങ്കറിന്റെ ഇരുകാലുകളും വേർപെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയർഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഫോട്ടോ എടുക്കുന്നതിനിടെ യുവതിയുടെ വായില്‍ വവ്വാല്‍ കയറി; ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ

ഫോട്ടോ എടുക്കുന്നതിനിടെ വായില്‍ വവ്വാല്‍ കയറിയതോടെ യുവതിക്ക് ചെലവായത് പതിനെട്ട് ലക്ഷം രൂപ. മസാച്യുസെറ്റ്സ് സ്വദേശിനിയായ എറിക്ക എന്ന യുവതിക്കാണ് വവ്വാല്‍ വലിയ പണികൊടുത്തത്.റാബിസ് പ്രതിരോധ ചികിത്സക്കായാണ് യുവതിക്ക് ഇത്രയേറെ പണം ചെലവായത്. കഴിഞ്ഞ ഓഗസ്റ്റിലാണ് യുവതിയുടെ വായില്‍ വവ്വാല്‍ കയറിയത്. തുടർന്ന് ചികിത്സയ്ക്കായി 20,000 ഡോളർ ചിലവഴിക്കേണ്ടി വന്നെന്നും ഇതോടെ താൻ വലിയ സാമ്ബത്തിക പ്രതിസന്ധിയിലായെന്നും യുവതി പറയന്നു.മസാച്യുസെറ്റ്സില്‍ നിന്നും അരിസോണയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിയുടെ വായില്‍ വവ്വാല്‍ കയറിയത്.

യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങള്‍ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തന്റെ ക്യാമറയ്ക്കും തലയ്ക്കും ഇടയിലായി വവ്വാലിനെ കണ്ടതോടെ എറിക്ക പേടിച്ച്‌ അലറിവിളിച്ചു. ഈ സമയംകൊണ്ട് വവ്വാല്‍ യുവതിയുടെ വായില്‍ കയറുകയും നിമിഷങ്ങള്‍ക്കകം പുറത്തേക്ക് പറക്കുകയുമായിരുന്നു. ഡോക്ടർ കൂടിയായ പിതാവിനോട് കാര്യങ്ങള്‍ പറഞ്ഞതോടെ അദ്ദേഹം വാക്സിനുകള്‍ എടുക്കാൻ നിർദേശിച്ചു. എന്നാല്‍ വവ്വാലിന്റെ കടിയേല്‍ക്കാത്തതിനാല്‍ വാക്സിൻ എടുക്കാൻ തയാറായില്ല.പിന്നീട് ചികിത്സ തുടങ്ങണമെന്ന് മനസ്സിലായതോടെ എറിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു.

ചികിത്സയ്ക്ക് സഹായകമാകുമെന്ന് കരുതിയാണ് എടുത്തതെങ്കിലും 30 ദിവസം കാത്തിരിക്കാനാണ് ഇൻഷുറൻസ് കമ്ബനി ആവശ്യപ്പെട്ടത്. തുടർന്ന് മറ്റൊരു ഇൻഷുറൻസ് കമ്ബനിയെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ കുറച്ച്‌ തുക ലഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് ബയോമെഡിക്കല്‍ എൻജിനീയറായി ജോലി ചെയ്തിരുന്ന എറിക്കയെ കമ്ബനി പിരിച്ചുവിടുകയും ചെയ്തതോടെ സാമ്ബത്തിക പ്രയാസങ്ങള്‍ രൂക്ഷമായി. ഒരു വവ്വാല്‍ കാരണം എറിക്കയുടെ ജീവിതം തന്നെ തകിടംമറിയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group