Home Featured രമ്യയെ വധിക്കുമെന്നും ബലാത്സംഗ ചെയ്യുമെന്നും സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണി ; 2 പേര്‍ അറസ്റ്റില്‍, 11 പേരെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

രമ്യയെ വധിക്കുമെന്നും ബലാത്സംഗ ചെയ്യുമെന്നും സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണി ; 2 പേര്‍ അറസ്റ്റില്‍, 11 പേരെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

by admin

നടിയും കോണ്‍ഗ്രസ് മുൻ എംപിയുമായ രമ്യ (ദിവ്യ സ്പന്ദന) നല്‍കിയ സൈബർ ആക്രമണ പരാതിയില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് ബെംഗളൂരു പോലീസ്.ഇക്കഴിഞ്ഞ ജൂലായ് 28-നാണ് തനിക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ച്‌ രമ്യ പോലീസില്‍ പരാതി നല്‍കിയത്. 43 സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് ബെംഗളൂരു പോലീസ് കേസെടുത്ത് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തത്.’രമ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ അസഭ്യം നിറഞ്ഞതും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ ഷെയർ ചെയ്തതുമായി നേരിട്ട് ബന്ധമുള്ള 11 പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

അവരുടെ അറസ്റ്റുകള്‍ ഉടൻ ഉണ്ടാവും,’ ബെംഗളൂരു പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രീംകോടതി വിമർശിച്ചതുമായി ബന്ധപ്പെട്ട് ജൂലായ് 24-ന് പുറത്തുവന്ന ഒരു പത്രവാർത്ത പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് രമ്യയ്ക്കുനേരെ സൈബർ ആക്രമണം തുടങ്ങിയത് എന്നാണ് വിവരം. സുപ്രീംകോടതിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും രേണുകാസ്വാമിക്ക് നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടാണ് രമ്യ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ പോസ്റ്റ് ഷെയർ ചെയ്തത്.

പിന്നാലെ, ദർശന്റെ ആരാധകർ തനിക്കെതിരെ സൈബർ ആക്രണം നടത്തുകയായിരുന്നു എന്നാണ് രമ്യയുടെ പരാതി. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ആഭാസംനിറഞ്ഞ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതായി രമ്യ പരാതിയില്‍ പറയുന്നു. അറസ്റ്റുചെയ്യപ്പെട്ട രണ്ടുപേരും സമീപ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇവർക്കെല്ലാം ദർശനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് പരിശോധിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group