ഓണത്തിന് ആഴ്ചകൾ മാത്രം അവശേഷിക്കെ വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് സർവീസുകളുമായി കെഎസ്ആർടിസി . ട്രെയിനുകളിലും സ്വകാര്യ ബസുകളിലും ടിക്കറ്റ് ദൗർലഭ്യം എല്ലാ ഓണക്കാലത്തും വ്യാപകമാണ്. ട്രെയിൻ ടിക്കറ്റുകൾ അതിവേഗം തീരുന്നതും സ്വകാര്യ ബസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കും തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് മലയാളികൾ ധരാളമായുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കേരളത്തിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.
ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. സംസ്ഥാനത്തേക്കുള്ള വിവിധ സർവീസുകളുടെ ബുക്കിങ് കെഎസ്ആർടിസി ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുള്ളത്.
1) 19.45 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട മാനന്തവാടി വഴി).
2) 20:15 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട മാനന്തവാടി വഴി)
3) 21.15 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട, മാനന്തവാടി വഴി)
4) 23:15 ബാംഗ്ലൂർ – കോഴിക്കോട് (SF.) (കുട്ട, മാനന്തവാടി വഴി)
5)20:45 ബാംഗ്ലൂർ – മലപ്പുറം (SF.) (കുട്ട
6)19:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9) 17:00 ബാംഗ്ലൂർ – അടൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
10)17:30 ബാംഗ്ലൂർ – കൊല്ലം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
11) 18:20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
12) 18.00 ബാംഗ്ലൂർ – പുനലൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13) 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
14) 19.30 ബാംഗ്ലൂർ – ഹരിപ്പാട് (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
15) 19.10 ബാംഗ്ലൂർ -കോട്ടയം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16) 20. 30 ബാംഗ്ലൂർ – കണ്ണൂർ (SF ) (ഇരിട്ടി, മട്ടന്നൂർ വഴി)
17) 21.45 ബാംഗ്ലൂർ – കണ്ണൂർ (SF) (ഇരിട്ടി, മട്ടന്നൂർ വഴി)
18) 22.00 ബാംഗ്ലൂർ – പയ്യന്നൂർ (S/Dlx.) ( ചെറുപുഴ വഴി)
19) 21: 40 ബാംഗ്ലൂർ – കാഞ്ഞങ്ങാട് (S/Dlx.) ( ചെറുപുഴ വഴി)
20) 19:30 ബാംഗ്ലൂർ – തിരുവനന്തപുരം (S/DLX) ( നാഗർകോവിൽ വഴി)
21) 19.30 ചെന്നൈ – എറണാകുളം (S/Dlx.) ( സേലം, കോയമ്പത്തൂർ വഴി )
22) 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.) ( നാഗർകോവിൽ വഴി