Home Featured ബംഗളൂരു ബലാത്സംഗക്കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷാവിധി ഇന്ന്

ബംഗളൂരു ബലാത്സംഗക്കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷാവിധി ഇന്ന്

by admin

എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വല്‍ രേവണ്ണ പ്രതിയായ ബംഗളൂരു ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും.ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഇന്നലെ കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.ഹോലെനരസിപുര സ്റ്റേഷനില്‍ 2024ല്‍ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വിധി. ഫാം തൊഴിലാളിയായിരുന്ന 47കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി രണ്ട് തവണ പീഡനത്തിന് ഇരയാക്കി വീഡിയോ ക്ലിപ്പുകള്‍ ഫോണില്‍ പകർത്തി എന്നതാണ് കേസ്

.ജൂലൈ 18 ന് വാദം കേള്‍ക്കല്‍ പൂർത്തിയായ കേസില്‍ വിധി പറയുന്നത് ജൂലൈ 30ലേക്ക് മാറ്റുകയായിരുന്നു. ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്.

രേവണ്ണയുടെ കുടുംബത്തിന്റെ ഫാം ഹൗസില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. 2021 മുതല്‍ രേവണ്ണ തന്നെ തുടർച്ചയായി ബലാത്സംഗം ചെയ്തുവെന്നും ഈ സംഭവങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിച്ചു. ജൂലൈ 18 ന് കേസില്‍ വാദം കേള്‍ക്കല്‍ പൂർത്തിയാക്കി.വിചാരണ വേളയില്‍, കഴിഞ്ഞ വർഷം മെയ് 31 ന് അറസ്റ്റിലായ രേവണ്ണയെയും 26 സാക്ഷികളെയും കോടതി വിസ്തരിച്ചു. തുടർന്ന് ബലാത്സംഗം, ലൈംഗിക പീഡനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.

സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന 2,000-ത്തിലധികം അശ്ലീല വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് 2024-ല്‍ ഫയല്‍ ചെയ്ത മൂന്ന് ക്രിമിനല്‍ കേസുകള്‍ കൂടി 34 കാരനായ രേവണ്ണക്കെതിരെയുണ്ട്.മെയ് ഒന്നിന് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ഫയല്‍ ചെയ്ത ഒരു കേസില്‍, ഹാസൻ ജില്ലാ പഞ്ചായത്തിലെ 44 വയസ്സുള്ള മുൻ അംഗത്തെ ബലാത്സംഗം ചെയ്ത കേസും നിലനില്‍ക്കുന്നു. 60 വയസ്സുള്ള ഒരു വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസും പ്രജ്ജ്വലിന്റെ പേരിലുണ്ട്.

ജൂണ്‍ 12 ന് ബെംഗളൂരുവില്‍ ലൈംഗിക പീഡനം ആരോപിച്ച്‌ രേവണ്ണയ്‌ക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസില്‍, ലൈംഗിക പീഡനം, പിന്തുടരല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, ഐടി ആക്ടിന്റെ സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കർണാടകയിലെ ഹാസൻ പാർലമെന്ററി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പ്രജ്ജ്വല്‍ പരാജയപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group