ബെംഗളൂരു: വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് ഗോവയിൽനിന്ന് ബെംഗളൂരുവിലൂടെ വേളാങ്കണ്ണിക്ക് പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27, സെപ്റ്റംബർ ഒന്ന്, ആറ്് തീയതികളിൽ രാത്രി 9.55-ന് ഗോവ വാസ്കോഡഗാമാ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (07361) അടുത്ത ദിവസം രാവിലെ 11.30-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിലും 11.53-ന് കൃഷ്ണരാജപുരം സ്റ്റേഷനിലും എത്തും. പിന്നീട് ഇതിനടുത്ത ദിവസം പുലർച്ചെ 3.45-ന് വേളാങ്കണ്ണിയിൽ എത്തും
. മടക്ക തീവണ്ടി (07362) ഓഗസ്റ്റ് 29, സെപ്റ്റംബർ മൂന്ന്, എട്ട് തീയതികളിൽ രാത്രി 11.55-ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31, സെപ്റ്റംബർ അഞ്ച്, 10 ദിവസങ്ങളിൽ പുലർച്ചെ മൂന്നിന് ഗോവ വാസ്കോഡഗാമ സ്റ്റേഷനിൽ എത്തും. ബെംഗളൂരു-ചെന്നൈ ശതാബ്ദി എക്സ്‌പ്രസിൽ (12027/12028) ഒരു എസി ചെയർകാർ കോച്ചുകൂടി ഉൾപ്പെടുത്തിയെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഇതോടെ നേരത്തെ 17 കോച്ചുകളുണ്ടായിരുന്ന തീവണ്ടിയിലെ കോച്ചുകളുടെ എണ്ണം 18 ആയി വർധിച്ചു