Home Featured അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു ; 25 ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചു ; 25 ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രസര്‍ക്കാര്‍

by admin

അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കടുത്ത നടപടിയെടുത്ത് കേന്ദ്രസർക്കാർ.അശ്ലീല ഉള്ളടക്കങ്ങളും മറ്റും പ്രചരിപ്പിച്ച ഒടിടി ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്ത് ഇവയുടെ പ്രദർശനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. അശ്ലീലം നിറഞ്ഞ ആശയങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച 25 പ്ലാറ്റ്ഫോമുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്.

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് ഓണ്‍ലൈൻ സൈറ്റുകള്‍ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോകള്‍ പങ്കുവക്കുന്നതിന് മലയാളം ആപ്പുകളായ 18 പ്ലാറ്റ്ഫോമുകളും കേന്ദ്രം നിരോധിച്ചിരുന്നു. കൂടാതെ 19 വെബ്സെൈറ്റുകള്‍ക്കും 57 സോഷ്യല്‍മീ‍ഡിയ അക്കൗണ്ടുകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group