Home Featured ബെംഗളൂരു : റാഗിങ് ; കോളേജ് വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു : റാഗിങ് ; കോളേജ് വിദ്യാർഥി ജീവനൊടുക്കി

by admin

ബെംഗളൂരു : സഹപാഠികളുടെ റാഗിങ്ങിനെ ത്തുടർന്ന് കോളേജ് വിദ്യാർഥി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ ആർക്കിടെക്ച്ചർ അവസാനവർഷ വിദ്യാർഥിയായ അരുണാണ് (22) മരിച്ചത്.സഹപാഠികളുടെ പരിഹാസവും റാഗിങ്ങും കാരണമാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞു മൊബൈലിൽ അരുൺ വീഡിയോ ചിത്രീകരിച്ചിരുന്നു. ഹാസൻ സ്വദേശിയായ അരുണിന്റെ മാതാപിതാക്കൾ കൂലിത്തൊഴിലാളികളാണ്.

പഠനമികവിന്റെ അടിസ്ഥാനത്തിൽ കോളേജ് ഫീസ് ഇളവ് അനുവദിച്ചാണ് പ്രവേശനം നൽകിയത്.കഴിഞ്ഞദിവസം ഹാസനിലെ വീട്ടിലേക്ക് പോയിരുന്ന അരുൺ മരിക്കാൻ ഒരുങ്ങുന്നുവെന്ന് പറയുന്ന വീഡിയോ കോളേജ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചിരുന്നു. തുടർന്ന് കോളേജ് അധികൃതർ വീട്ടുകാരെ അറിയിച്ചു.പുറത്തായിരുന്ന അച്ഛനും അമ്മയും തിരികെ വന്നു നോക്കിയപ്പോൾ അരുണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ടിക്കറ്റില്ല, ബെര്‍ത്ത് നമ്ബര്‍ കൈയില്‍ പതിച്ചനിലയില്‍; ട്രെയിനില്‍നിന്ന് രക്ഷിച്ചത് 56 യുവതികളെ

ട്രെയിനില്‍ ബിഹാറിലേക്ക് കടത്തുകയായിരുന്ന 56 യുവതികളെ റെയില്‍വേ സംരക്ഷണ സേന (ആർപിഎഫ്)യും റെയില്‍വേ പോലീസും മോചിപ്പിച്ചു.പശ്ചിമബംഗാളിലെ ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനില്‍വെച്ചാണ് യുവതികളെ രക്ഷിച്ചത്. സംഭവം മനുഷ്യക്കടത്താണെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് യുവതികളെ കൊണ്ടുപോയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ബംഗാളിലെ ജല്‍പായ്ഗുരി, അലിപുർദുവാർ തുടങ്ങിയ മേഖലകളില്‍നിന്നുള്ള 18-നും 31-നും ഇടയില്‍ പ്രായമുള്ള യുവതികളെയാണ് ആർപിഎഫ് രക്ഷപ്പെടുത്തിയത്.

ന്യൂ ജല്‍പായ്ഗുരി-പട്ന കാപിറ്റല്‍ എക്സ്പ്രസിലായിരുന്നു ഇവരുടെ യാത്ര. ബെംഗളൂരുവിലെ ഒരു കമ്ബനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് തങ്ങളെ ട്രെയിനില്‍ കൊണ്ടുപോയതെന്നാണ് യുവതികളുടെ മൊഴി. എന്നാല്‍, ഇവരെ ബിഹാറിലേക്കുള്ള ട്രെയിനിലാണ് തട്ടിപ്പുകാർ കൊണ്ടുപോയിരുന്നത്. ഇവർ തൊഴില്‍ത്തട്ടിപ്പിനിരയായെന്നാണ് കരുതുന്നത്.ട്രെയിനില്‍ യുവതികളെ കണ്ട് സംശയംതോന്നിയ ആർപിഎഫ് സംഘം വിശദമായ പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

യുവതികളുടെ കൈവശം യാത്രാടിക്കറ്റുകള്‍ ഉണ്ടായിരുന്നില്ല. അതേസമയം, ഇവരുടെ കൈകളില്‍ ട്രെയിനിലെ കോച്ച്‌ നമ്ബറും ബെർത്ത് നമ്ബറും പതിച്ചിരുന്നു. ഇതുകണ്ടാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. വിശദമായ പരിശോധന നടത്തിയപ്പോള്‍ ഒരുകൂട്ടം യുവതികള്‍ ഇത്തരത്തില്‍ ട്രെയിനില്‍ യാത്രചെയ്യുന്നതായി കണ്ടെത്തി. ഇവരോട് കാര്യങ്ങള്‍ തിരക്കിയപ്പോളാണ് ബെംഗളൂരുവിലേക്ക് ജോലിക്ക് പോവുകയാണെന്ന് മൊഴിനല്‍കിയത്.

ഇതോടെ യുവതികളെ ട്രെയിനില്‍ കൊണ്ടുപോയ ഒരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇവർക്ക് വ്യക്തമായ മറുപടി നല്‍കാനായില്ല. യുവതികളുടെ ജോലി സംബന്ധിച്ച രേഖകളും ഹാജരാക്കാനായില്ല. ഇതോടെയാണ് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും യുവതികളെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചെന്നും റെയില്‍വേ പോലീസും ആർപിഎഫും അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group