ബെംഗളൂരു: ബെംഗളൂരുവില്‍ കൈക്കൂലിവാങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു. ലിവ് ഇന്‍ പാട്നറെ ഉപദ്രവിച്ചതിന് യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഒതുക്കിത്തുതീർക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടർ കൈക്കൂലി വാങ്ങിയത്.1.25 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെ ഉദ്യോഗസ്ഥയെ കര്‍ണാടക ലോകയുക്ത പോലീസ് പിടികൂടുകയായിരുന്നു. മുഹമ്മദ് യൂനുസ് എന്ന യുവാവിന്റെ പേരിലുള്ള കേസ് പിൻവലിക്കുന്നതിനായാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം യൂനുസ് തന്നെയാണ് ലോകയുക്തയെ അറിയിച്ചത്
. ഇതേതുടർന്ന് ഇയാള്‍ ഉദ്യോഗസ്ഥയ്ക്ക് പണം കൈമാറുന്ന സമയത്ത് തന്നെ ലോകയുക്ത ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ നാല് വർഷണങ്ങളായി യൂനുസ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവർ ബെംഗളൂരുവില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്നു. ഇതിനിടെ വിവാഹിതരാവാം എന്ന തീരുമാനവും എടുത്തിരുന്നു. എന്നാല്‍ യൂനുസിന് മറ്റൊരു യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഇത് ലിവ് ഇന്‍ പാട്നര്‍ അറിയുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഇതേത്തുടർന്ന് യുനൂസ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചു. ഇതോടെയാണ് യുവതി യുനൂസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഈ കേസിലായിരുന്നു സാവിത്രി എന്ന ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്.തെളിവുകളുടെ അഭാവത്തില്‍ കേസ് ഒതുക്കിത്തുതീർക്കാം എന്ന് പറഞ്ഞാണ് സാവിത്രി യൂനുസിനോട് കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിയായി 1.25 ലക്ഷം രൂപയാണ് സാവിത്രി ഭായ് ആവശ്യപ്പെട്ടത്. തുക നല്കുകയാണെങ്ങ്കില്‍ യുവാവിന് അനുകൂലമായി റിപ്പോർട്ട് നല്‍കാമെന്ന് ഉദ്യോഗസ്ഥ യുനൂസിനോട് പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റ് ചെയ്തു.