Home Featured വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക

വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക

by admin

കർണാടക: വി ഐ പി യാത്രകളിൽ സൈറണുകൾ നിരോധിച്ച് കർണാടക. ആംബുലൻസുകൾ, പൊലീസ്, ഫയർസർവീസുകൾ എന്നിവയ്‌ക്ക് മാത്രമേ ഇനി സൈറണുകൾ ഉപയോഗിക്കാൻ അനുവാദമുള്ളൂവെന്നും എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ സൈറണുകൾ ഉപയോഗിക്കാമെന്നും ഡിജിപി എം എ സലീം പറഞ്ഞു.പൊതുസുരക്ഷയും ശബ്ദനിയന്ത്രണവും ഉറപ്പാക്കുന്നതിനായാണ് സൈറണുകൾക്ക് നിരോധനം കൊണ്ടുവന്നത്.

സൈറണുകൾ ഗതാഗതത്തെ തടസപ്പെടുത്തുന്നു. മാത്രവുമല്ല, വിഐപി വാഹനവ്യൂഹങ്ങളുടെ സ‍ഞ്ചാരം മനസിലാക്കുന്നത് വഴി ഭീഷണികൾക്ക് കാരണമാകുന്നുവെന്നും കൃത്യമല്ലാത്ത എസ്കോർട്ട് ഡ്രൈവിംഗ് അപകട സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും കണ്ടെത്തിയാണ് ഇത്തരമൊരു നീക്കം. ഇത് പൊതുജനങ്ങൾക്ക് തടസം ഉണ്ടാകാതിരിക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ശനിയാഴ്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ എസ്കോർട്ട് വാഹനം മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റിരുന്നു. മൈസൂരുവിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുർന്നാണ് വാഹനം മറി‍‍‍ഞ്ഞത്. ഇതിന് പിന്നാലെയാണ് മാറ്റം.

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ പതിനേഴുകാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു; പോക്‌സോ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ 17കാരി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.ഈറോഡ് പുഞ്ചൈപുളിയമ്ബട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് വിവാഹം കഴിഞ്ഞ് രണ്ടാം നാള്‍ മരിച്ചത. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും ബന്ധുവുമായ ഭവാനിസാഗര്‍ സ്വദേശി ശക്തിവേലിനെ (31)യാണ് അറസ്റ്റ് ചെയ്തത്.എട്ടാംക്ലാസില്‍ പഠനംനിര്‍ത്തിയ പെണ്‍കുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെണ്‍കുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായപ്പോള്‍ ഭര്‍ത്തൃവീട്ടുകാര്‍ ഗുളിക നല്‍കിയെന്ന് പറയുന്നു.

ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടിയെ സത്യമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്ബത്തൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു.തുടര്‍ന്ന്, പെണ്‍കുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു

You may also like

error: Content is protected !!
Join Our WhatsApp Group